വാഷിങ്ടൺ: അധിക തീരുവ ഈടാക്കുന്നത് ദീർഘിപ്പിച്ച് ട്രംപ് മെക്സിക്കോയ്ക്ക് പിന്നാലെ കാനഡക്ക് എതിരെയും അമേരിക്ക പ്രഖ്യാപിച്ച ഇറക്കുമതി തീരുവ നടപടികൾ ഒരുമാസത്തേക്ക് മരവിപ്പിച്ച ട്രംപിന്റെ നടപടി ആശ്വാസമാകുന്നു. മെക്സിക്കോ, കാനഡ രാഷ്ട്രത്തലവന്മാരുമായി സംസാരിച്ച ശേഷമാണ് നടപടികൾ ദീർഘിപ്പിക്കാൻ ട്രംപ് തീരുമാനിച്ചത്. ഇക്കാര്യം അദ്ദേഹം അറിയിക്കുകയും ചെയ്തു. ഒരു മാസത്തേക്ക് നടപടി ഉണ്ടാകില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. അതിർത്തി സുരക്ഷ വർധിപ്പിക്കണമെന്ന അമേരിക്കയുടെ ആവശ്യം ഇരു രാജ്യങ്ങളും അംഗീകരിച്ചതിനെ തുടർന്നാണ് തീരുമാനം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈ ആഴ്ച്ച സംസാരിക്കും. വ്യാപാര യുദ്ധം ഉണ്ടാകുന്നത് വിലക്കയറ്റം, ക്ഷാമം, ഉൽപാദനക്കുറവ് തുടങ്ങിയ ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെയാണ് ട്രംപിന്റെ അപ്രതീക്ഷിത നീക്കം.
നേരത്തെ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാനഡ, മെക്സിക്കോ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഉത്തരവിൽ ഒപ്പിടുകയും ചെയ്തു. തുടർന്ന് അതേനാണയത്തിൽ തിരിച്ചടിച്ച് കാനഡയും മെക്സിക്കോയും രംഗത്തെത്തി. ഇറക്കുമതിയിൽ 25 ശതമാനം അധിക നികുതി പ്രഖ്യാപിച്ച അമേരിക്കയോട് കാനഡയും മെക്സിക്കോയും അതേനാണയത്തിൽ തിരിച്ചടിച്ചാൽ കാണാമെന്നായിരുന്നു പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പുതിയ ഭീഷണി. അമേരിക്ക പ്രഖ്യാപിച്ചതുപോലെ ഇറക്കുമതി ഉത്പന്നങ്ങളുടെ കാര്യത്തിൽ തിരിച്ച് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ 25 ശതമാനം അധിക നികുതി ചുമത്തുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപ് പുതിയ ഭീഷണിയുമായി രംഗത്തെത്തിയത്.
കാനഡയും മെക്സിക്കോയും തിരിച്ചും 25 ശതമാനം നികുതി പ്രഖ്യാപിച്ചാൽ അമേരിക്ക ഇനിയും നികുതി കൂട്ടുമെന്നാണ് ട്രംപിന്‍റെ ഭീഷണി. ചൈനക്കെതിരെയും ട്രംപ് അധിക തീരുവ ചുമത്തിയിരുന്നു. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കെതിരെയും അധിക തീരുവ ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.