ഡൊണാൾഡ് ട്രംപ് കാനഡയ്ക്കുമേൽ ചുമത്തിയ താരിഫുകളിൽ നിരാശ പ്രകടിപ്പിച്ച് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്. തുടർനടപടികൾക്കായി ഫെഡറൽ സർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും അവർ വ്യക്തമാക്കി.
കാനഡയും മെക്‌സിക്കോയും അനധികൃത കുടിയേറ്റം തടയുകയും മാരകമായ ഫെൻ്റനൈൽ അടക്കമുള്ള മരുന്നുകൾ നമ്മുടെ രാജ്യത്തേക്ക് ഒഴുകുന്നത് തടയണമെന്നും സ്മിത്ത് പറഞ്ഞു. അനധികൃത വിതരണ ശൃംഖലകളിലൂടെ യുഎസിലേക്ക് പ്രവേശിക്കുന്ന ഫെൻ്റനൈൽ ദേശീയ അടിയന്തരാവസ്ഥയ്ക്കും പൊതുജനാരോഗ്യ പ്രതിസന്ധിക്കും കാരണമായതായും അവർ പറയുന്നു. കനേഡിയൻ പൌരന്മാരെയും അമേരിക്കക്കാരെയും ഒരുപോലെ ദോഷകരമായി ബാധിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും സൌഹൃദവും തകർക്കുകയും ചെയ്യുന്ന പുതിയ നയം മാറ്റണമെന്ന് ട്രംപിനോട് ആവശ്യപ്പെടാൻ ശ്രമിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. യുഎസ് സഖ്യകക്ഷികളെയും ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും സ്മിത്ത് കൂട്ടിച്ചേർത്തു.