അമേരിക്കൻ തീരുവയെ തുടർന്ന് ആൽബർട്ടയിലെ ഊർജ്ജ മേഖല ആശങ്കയിൽ

By: 600110 On: Feb 3, 2025, 2:55 PM

 

യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് കനേഡിയൻ ഊർജത്തിന് 10% താരിഫ് പ്രഖ്യാപിച്ചതിന് പിന്നാലെ 
ആൽബർട്ടയിലെ എണ്ണ, വാതക വ്യവസായ മേഖലയിൽ അനിശ്ചിതത്വം. യുഎസ് ഉപഭോക്താക്കൾക്ക് ചെലവ് വർധിപ്പിക്കുന്നതോടൊപ്പം  കാനഡയിൽ അമിത വിതരണത്തിനും വിലക്കുറവിനും തൊഴിൽ നഷ്ടത്തിനും ഇത് കാരണമാകുമെന്ന് വിദഗ്ധർ ആശങ്കപ്പെടുന്നു.  

നികുതി ചുമത്തുന്നത് ഒഴിവാക്കാൻ ആൽബെർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് ശ്രമിച്ചെങ്കിലും ആ നീക്കം പരാജയപ്പെടുകയായിരുന്നു. ഇതേ തുടർന്ന് നികുതി ചുമത്തിയതിനെ വിമർശിച്ച് അദ്ദേഹം രംഗത്തെത്തുകയും ചെയ്തു.  പ്രതികാര നടപടികൾ മത്സരക്ഷമതയെ ബാധിക്കുമെന്ന് ആൽബർട്ടയിലെ ബിസിനസ് കൗൺസിൽ മുന്നറിയിപ്പ് നൽകി.
താരിഫുകൾ ഇരു രാജ്യങ്ങളെയും ദോഷകരമായി ബാധിക്കുമെങ്കിലും അൽബർട്ടയിലെ ഊർജ മേഖല ഈ പ്രതിസന്ധിയെ മറികടക്കുക തന്നെ ചെയ്യുമെന്ന് എനർജി എക്സ്പേർട്ടായ റിച്ചാർഡ് മാസ്സൻ പറഞ്ഞു.