കാനഡയ്ക്ക് മേൽ അധിക നികുതി ചുമത്തിയ യു എസ് നടപടിക്ക് മറുപടിയായി അമേരിക്കൻ മദ്യത്തിൻ്റെ മദ്യത്തിൻ്റെ വില്പന നിർത്തി വയ്ക്കാൻ കനേഡിയൻ സംസ്ഥാനങ്ങൾ. ഒൻ്റാരിയോ, ബി.സി., ക്യൂബെക്, നോവ് സ്കോഷ്യ തുടങ്ങിയ സ്ഥലങ്ങളിലാണ് അമേരിക്കൻ മദ്യത്തിൻ്റെ വില്പന നിർത്തി വയ്ക്കുക.
മദ്യ വില്പനശാലകളിൽ നിന്ന് അമേരിക്കൻ മദ്യങ്ങൾ നീക്കം ചെയ്യാൻ ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് ഉത്തരവിട്ടു. ലിക്വർ കൺട്രോൾ ബോർഡ് ഓഫ് ഒൻ്റാരിയോയോടാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. എല്ലാ വർഷവും, LCBO ഏകദേശം 1 ബില്യൺ ഡോളർ വിലമതിക്കുന്ന അമേരിക്കൻ വൈൻ, ബിയർ, സ്പിരിറ്റുകൾ, സെൽറ്റ്സർ എന്നിവ വിൽക്കുന്നുണ്ടെന്നും ഇനി അത് വേണ്ടെന്നും ഫോർഡ് പറഞ്ഞു. ചൊവ്വാഴ്ച മുതൽ എൽസിബിഒ ഷെൽഫുകളിൽ നിന്ന് അമേരിക്കൻ മദ്യം നീക്കം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഒൻ്റാരിയോ ആസ്ഥാനമായുള്ള റെസ്റ്റോറൻ്റുകൾക്കും റീട്ടെയിലർമാർക്കും യുഎസ് മദ്യ ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യാനോ റീസ്റ്റോക്ക് ചെയ്യാനോ സാധിക്കാത്ത വിധത്തിൽ പ്രവിശ്യയിലെ ഏക മദ്യ മൊത്തവ്യാപാരി എന്ന നിലയിൽ എൽസിബിഒ അമേരിക്കൻ ഉൽപ്പന്നങ്ങൾ കാറ്റലോഗിൽ നിന്ന് നീക്കം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിസി, നോവ സ്കോഷ്യ, മനിറ്റോബ, ക്യൂബെക് തുടങ്ങിയ പ്രവിശ്യകളിലും അമേരിക്കൻ മദ്യത്തിൻ്റെ വില്പന നിർത്തി വയ്ക്കാൻ നടപടികൾ തുടങ്ങിക്കഴിഞ്ഞു.