ഒരു ജോലിക്കായി ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സുവര്‍ണാവസരമൊരുക്കുകയാണ് കാല്‍ഗറി സിറ്റി. സമ്മര്‍ സീസണില്‍ ജോലി ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നൂറിലധികം തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. സൈബര്‍ സെക്യൂരിറ്റി ജോലികള്‍ മുതല്‍ അനിമല്‍ ബൈറ്റ് ഡാറ്റ റിസര്‍ച്ച് ഗിഗ് വരെ എല്ലാ മേഖലയിലും ജോലി വാഗ്ദാനം ചെയ്യുന്നുണ്ട്. എല്ലാ ഗിഗ് വര്‍ക്കുകള്‍ക്കും മണിക്കൂറിന് 28.88 ഡോളറാണ് വേതനം. ഈ ജോലി ലഭിക്കുന്നവര്‍ക്ക് ഫാള്‍ സെമസ്റ്ററിലേക്ക് നല്ലൊരു തുക സമാഹരിക്കാന്‍ സാധിക്കും. ജോലികള്‍ക്ക് അപേക്ഷിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ സഹിതം ഫെബ്രുവരി 10 നുള്ളില്‍ അപേക്ഷിക്കണമെന്ന് സിറ്റി അറിയിച്ചു.
ലോ സമ്മര്‍ സ്റ്റുഡന്റ്, ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് അനലിസ്റ്റ് സ്റ്റുഡന്റ്, പാത്ത്‌വേ ആന്‍ഡ് ട്രെയില്‍സ് ഇന്‍വെന്ററി ടെക്‌നിക്കല്‍ സ്റ്റുഡന്റ്, ട്രാഫിക് സിഗ്നല്‍സ് എഞ്ചിനിയറിംഗ് സമ്മര്‍ സ്റ്റുഡന്റ്, അര്‍ബന്‍ ഫോറസ്ട്രി സമ്മര്‍ സ്റ്റുഡന്റ്, കമ്മ്യൂണിക്കേഷന്‍സ് സമ്മര്‍ സ്റ്റുഡന്റ്, അനിമല്‍ ബൈറ്റ് ഡാറ്റ റിസര്‍ച്ച്-സ്റ്റുഡന്റ് തുടങ്ങി നിരവധി തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. തസ്തികകളെക്കുറിച്ച് കൂടുതല്‍ അറിയാനും അപേക്ഷ സമര്‍പ്പിക്കാനുമായി https://www.calgary.ca/careers.html#josb എന്ന ലിങ്ക് സന്ദര്‍ശിക്കുക.