പി പി ചെറിയാൻ ഡാളസ്
ഡാളസ് : നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസനം സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ് മേഖല സമ്മേളനം സംഘടിപ്പിക്കുന്നു .ഫെബ്രു 4 ചൊവ്വാഴ്ച, വൈകുന്നേരം 7.30 ന് സൂം ഫ്ലാറ്റുഫോമിൽ ചേരുന്ന സമ്മേളനത്തിൽ നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസനം സുവിശേഷ സേവികാ സംഘം സെക്രട്ടറി നോബി ബൈജു മുഖ്യ സന്ദേശം നൽകുന്നു
"ബുദ്ധിപരമായ ഇടപെടലുകളിലൂടെ ശക്തമായ ബന്ധങ്ങൾ കെട്ടിപ്പടുക്കുക"( Build strong relations through wise interactions)എന്നതാണ് ചിന്താവിഷയം .എല്ലാവരെയും പ്രാർത്ഥനാ സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ് മേഖല പ്രസിഡന്റ് റവ ജോബിജോൺ ,ജൂലി എം സക്കറിയാ എന്നിവർ അറിയിച്ചു.
Zoom Meeting