മഹാരാഷ്ട്രയിൽ ​ഗില്ലൻബാരെ സിൻഡ്രോം ബാധിച്ച് 5 മരണം, ചികിത്സയിലുള്ളത് 149 പേർ, രോ​ഗികളുടെ എണ്ണത്തിൽ വർധന

By: 600007 On: Feb 2, 2025, 2:03 PM

 

 

ദില്ലി: മഹാരാഷ്ട്രയില്‍ ഗില്ലന്‍ബാരെ സിന്‍ഡ്രോം ബാധിച്ച് മരിച്ചവരുടെ എണ്ണം 5 ആയി. കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ച 60 വയസുകാരായ രണ്ട്  പേരുടെ പരിശോധനാഫലം എത്തിയതോടെയാണിത്. രണ്ടുമരണവും ജി ബി മൂലമെന്ന് മഹാരാഷ്ട്ര സർക്കാർ ഔദ്യോഗികമായി സ്ഥരീകരിച്ചു. ഒരു ചാർട്ടേർഡ് അക്കൗണ്ടന്‍റായ യുവാവ് അടക്കം മൂന്നുപേര്‍ നേരത്തെ മരിച്ചിരുന്നു. രോഗികളുടെ എണ്ണവും കൂടുകയാണ്.