ആരോഗ്യ മേഖലയിലെ വിദേശ പ്രൊഫഷണലുകൾക്കുള്ള അക്രഡിറ്റേഷൻ നടപടികൾ വൈകുന്നതായി പരാതി ഉയരുന്നു

By: 600110 On: Feb 1, 2025, 1:04 PM

കാനഡയിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശ പ്രൊഫഷണലുകൾക്കുള്ള അക്രഡിറ്റേഷൻ നടപടികൾ വൈകുന്നതായി പരാതി ഉയരുന്നു. മാസങ്ങളാണ് ഇതിനായി കാത്തിരിക്കേണ്ടി വരുന്നതെന്ന് കുടിയേറ്റക്കാരായ വിദേശ പ്രൊഫഷണലുകൾ പറയുന്നു.

കാനഡയുടെ ആരോഗ്യ മേഖല വിദേശ പ്രൊഫഷണലുകളോട് കുറെക്കൂടി തുറന്ന സമീപനം സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. വിദേശികളായ പ്രൊഫഷണലുകളുടെ വിദ്യാഭ്യാസ യോഗ്യത അടക്കമുള്ളവയുടെ മൂല്യനിർണ്ണയത്തിന് ഏകദേശം നാല് മാസമെടുക്കുമെന്ന് ക്യൂബെക്കിലെ ഇമിഗ്രേഷൻ, ഫ്രാൻസിസേഷൻ, ഇൻ്റഗ്രേഷൻ മന്ത്രാലയം വ്യക്തമാക്കി. 2023നെ അപേക്ഷിച്ച് ഇരട്ടിയോളം സമയമാണ് ഇപ്പോൾ കാത്തിരിക്കേണ്ടി വരുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി അപേക്ഷകളുടെ എണ്ണം വർദ്ധിച്ചതിനാലാണ് കാത്തിരിപ്പ് സമയവും കൂടിയത്. മെഡിക്കൽ, റെസിഡൻഷ്യൽ നിർമ്മാണ മേഖലകളിലെ വിദേശികളായ അപേക്ഷകർക്ക് അംഗീകാരം നല്കുന്നതിനുള്ള നടപടികൾ ലഘൂകരിക്കുന്നതിന് 2024 ബജറ്റിൽ ഫെഡറൽ ഗവൺമെൻ്റ് 50 മില്യൺ ഡോളർ വകയിരുത്തിയിരുന്നു.