വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റായി രണ്ടാം തവണ അധികാരമേറ്റ അന്നുമുതൽ ഡോണൾഡ‍് ട്രംപ് ഞെട്ടിക്കുന്ന തീരൂമാനങ്ങളാണ് നടപ്പാക്കുന്നത്. വലിയ വലിയ വിവാദങ്ങളായി മാറിക്കഴിഞ്ഞ തീരുമാനങ്ങളെടുത്ത ട്രംപിന്‍റെ പുതിയ ഉത്തരവുകളും പ്രഖ്യാപനങ്ങളും വീണ്ടും വിവാദം ക്ഷണിച്ചുവരുത്തുകയാണ്. കാനഡയിൽനിന്നും മെക്സിക്കോയിൽനിന്നും ഉള്ള ഇറക്കുമതിക്ക് അധിക നികുതി പ്രഖ്യാപിച്ചുള്ള തീരുമാനമാണ് ഏറ്റവും ഒടുവിലത്തേത്. ഇതിനൊപ്പം തന്നെ ചൈനക്കും കിട്ടി ട്രംപിന്‍റെ വക 'പണി' എന്നതാണ് യാഥാർത്ഥ്യം. ചൈനീസ് ഉത്പന്നങ്ങൾക്ക് പത്തു ശതമാനം തീരുവയാണ് അമേരിക്ക ഏർപ്പെടുത്തിയത്. ട്രംപിന്‍റെ പ്രഖ്യാപനങ്ങൾ കഴിഞ്ഞെന്ന് ആരെങ്കിലും കരുതിയെങ്കിൽ അവർക്ക് തെറ്റി. ട്രംപിന്‍റെ വക ഏറ്റവും പുതിയ ഭീഷണി യൂറോപ്യൻ യൂണിയനാണ്. ഭാവിയിൽ യൂറോപ്യൻ യൂണിയനും നികുതി ചുമത്തേണ്ടി വരുമെന്നാണ് ട്രംപിന്‍റെ പ്രഖ്യാപനം.