കാനഡയ്ക്ക് എതിരെയുള്ള താരിഫുകൾ ഒഴിവാക്കാനാകില്ലെന്ന് ആവർത്തിച്ച് ഡൊണാൾഡ് ട്രംപ്

By: 600110 On: Feb 1, 2025, 12:17 PM

 

കാനഡയ്ക്ക് താരിഫുകൾ ഒഴിവാക്കാനാകില്ലെന്ന് ആവർത്തിച്ച് ഡൊണാൾഡ് ട്രംപ്. മറ്റ് ഉല്പ്പന്നങ്ങളെ അപേക്ഷിച്ച് എണ്ണയ്ക്ക് കുറഞ്ഞ തീരുവ മാത്രമെ ചെലുത്താൻ സാധ്യതയുള്ളൂ എന്നും ട്രംപ് വ്യക്തമാക്കി. ചിലപ്പോൾ എണ്ണയ്ക്ക് പത്ത് ശതമാനം തീരുവ മാത്രമെ ഈടാക്കൂ എന്നാണ് ട്രംപ് പറഞ്ഞത്. 

കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നും യുഎസിലേക്ക് ഫെൻ്റനൈൽ ഒഴുകുന്നതിനെ കുറിച്ചും യുഎസിന് കാനഡയുമായുള്ള ദീർഘകാല വ്യാപാര കമ്മിയെ കുറിച്ചുമുള്ള പരാതികൾ ട്രംപ് ആവർത്തിച്ചു. അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികൾ എടുക്കാനുള്ള സമ്മർദ്ദ തന്ത്രമെന്ന നിലയിലല്ല ഇരു രാജ്യങ്ങൾക്കും മേൽ താരിഫ് ചുമത്തുന്നെതന്ന് ട്രംപ് പറഞ്ഞു. താരിഫ് ചുമത്താനുള്ള തീരുമാനംതികച്ചും സാമ്പത്തിക”മാണെന്നും അദ്ദേഹം വ്യക്തമാക്കി. ട്രംപിൻ്റെ വാക്കുകൾ അവസാന നിമിഷവും നയതന്ത്രപരമായ പരിഹാരത്തിന് വേണ്ടി ശ്രമിച്ച് വന്ന കനേഡിയൻ അധികൃതർക്ക് തിരിച്ചടിയായി. ഇരു രാജ്യങ്ങളെയും സാമ്പത്തികമായി ബാധിക്കുന്ന താരിഫുകളിൽ നിന്ന് ട്രംപ് ഭരണകൂടത്തെ പിന്തിരിപ്പിക്കാനായി, ഒന്നിലധികം കനേഡിയൻ ഉദ്യോഗസ്ഥരാണ് വാഷിംഗ്ടണിൽ  ഉണ്ടായിരുന്നത്.