കാനഡയില്‍ സ്പ്രിംഗ് സീസണ്‍ എത്തുന്നത് വൈകിയെന്ന് പ്രവചനം

By: 600002 On: Feb 1, 2025, 11:13 AM

 


വസന്തകാലത്തെ കാത്തിരിക്കുന്നവര്‍ക്ക് അത്ര നല്ല വാര്‍ത്തയല്ല കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്നത്. കാനഡയില്‍ സ്പ്രിംഗ് സീസണ്‍ വൈകിയാണ് എത്തുകയെന്നാണ് കാലാവസ്ഥാ ഏജന്‍സികളുടെ പ്രവചനം. വടക്കേ അമേരിക്കയിലുടനീളമുള്ള ജെറ്റ് സ്ട്രീം പാറ്റേണില്‍ ഫെബ്രുവരിയില്‍ വലിയ മാറ്റമാണ് ഉണ്ടാവുകയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. ഇത് സ്പ്രിംഗ് സീസണിലും മാറ്റമുണ്ടാക്കും.  

ഫെബ്രുവരി മാസം ആദ്യ പകുതിയില്‍ വെസ്റ്റേണ്‍ കാനഡയിലുടനീളം സ്ഥിരമായ തണുത്ത കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. ലാ നിന പ്രതിഭാസത്തിന്റെ സാന്നിധ്യമുള്ള ശൈത്യകാലമാണിത്. ഈസ്റ്റേണ്‍ യുഎസിലുടനീളം താപനില വര്‍ധിക്കാനാണ് സാധ്യത. ചിലപ്പോള്‍ അതിര്‍ത്തി കടന്ന് സതേണ്‍ ഒന്റാരിയോ, സതേണ്‍ ക്യുബെക്ക്, അറ്റ്‌ലാന്റിക് കാനഡ എന്നിവടങ്ങളിലും ഈ ചൂട് പ്രതീക്ഷിക്കാം. ഗ്രേറ്റ് ലേക്‌സ് മുതല്‍ അറ്റ്‌ലാന്റിക് കാനഡ വരെയുള്ള പ്രദേശത്ത് തണുത്ത കാലാവസ്ഥയ്ക്കും സ്പ്രിംഗ് സീസണിന് സമാനമായ കാലാവസ്ഥയ്ക്കും ഇടയിലായിരിക്കും അനുഭവപ്പെടുകയെന്നും കാലാവസ്ഥാ ഏജന്‍സി പറയുന്നു.