ടൊറന്റോയിലെ പ്രീമിയം ഔട്ട്‌ലെറ്റുകളില്‍ മോഷണങ്ങള്‍ വര്‍ധിക്കുന്നതായി പോലീസ്. ഇതേതുടര്‍ന്ന് ഹാള്‍ട്ടണ്‍ ഹില്‍സിലെ ടൊറന്റോ പ്രീമിയം ഔട്ട്‌ലെറ്റുകളില്‍ ഷോപ്പിംഗിനെത്തുന്ന ഉപഭോക്താക്കള്‍ക്ക് പോലീസ് മുന്നറിയിപ്പ് നല്‍കി. ഉപഭോക്താക്കളുടെ മൊബൈല്‍ഫോണുകള്‍ ഉള്‍പ്പെടെയുള്ളവയാണ് പോക്കറ്റടിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ പകുതി മുതല്‍ ഔട്ട്‌ലെറ്റുകളില്‍ ഷോപ്പിംഗ് നടത്തുന്നവരില്‍ നിന്ന് സെല്‍ഫോണ്‍ ഉള്‍പ്പെടെ പോക്കറ്റടിച്ച നൂറോളം മോഷണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
ഉപഭോക്താക്കള്‍ക്കും പൊതുജനങ്ങള്‍ക്കും പോക്കറ്റടി സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ മോഷണങ്ങള്‍ നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഫോണുകള്‍ അലക്ഷ്യമായി പോക്കറ്റുകളില്‍ സൂക്ഷിക്കാതെ സുരക്ഷിതമായി വെക്കാനും അതിനായി പൗച്ച് ഉപയോഗിക്കാനും പോലീസ് നിര്‍ദ്ദേശിച്ചു.