'മൂന്ന് വർഷം കഴിഞ്ഞ് വീണ്ടും വിവാഹിതയാകും'; ജ്യോതിഷ ആപ്പുകൾ തട്ടിപ്പെന്ന് യുവതി, ചേരിതിരിഞ്ഞ് സോഷ്യൽ മീഡിയ

By: 600007 On: Jan 31, 2025, 5:22 PM

ന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഏറെ വേരോടിയ ഒരു വിശ്വാസധാരയാണ് ജ്യോതിഷം. ഇന്നും ജ്യോതിഷത്തിന്‍റെ ശാസ്ത്രീയതയെ കുറിച്ചുള്ള തര്‍ക്കങ്ങൾ നടക്കുന്നു. കേരളത്തില്‍ അടുത്ത കാലത്തായി ഉണ്ടായ ചില കൊലപാതകങ്ങളില്‍ അന്ധമായ ജ്യോതിഷ വിശ്വാസവുമായുള്ള ബന്ധം ആരോപിക്കപ്പെടുന്നു. ഏറ്റവും ഒടുവിലായി ബാലരാമപുരത്ത് രണ്ട് വയസുകാരിയെ, അമ്മാവന്‍ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലും ജ്യോതിഷവും വിശ്വാസങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുള്ളതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ പറയുന്നത്. അതേസമയം സമൂഹ മാധ്യമങ്ങളിലും ഇന്‍റര്‍നെറ്റില്‍ പൊതുവേയും ജ്യോതിഷത്തിന് വലിയ വേരോട്ടമുണ്ട്. നൂറുകണക്കിന് ജ്യോതിഷ ആപ്പുകളും സൈറ്റുകളും ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. എന്നാല്‍ ഇവയുടെ ആധികാരികത പലപ്പോഴും ചോദ്യം ചെയ്യപ്പെടാറില്ലെന്നതാണ് വസ്തുത. 

ഞാൻ ഹൈപ്പിന് വഴങ്ങി ആസ്ട്രോടോക്ക് ഇന്‍സ്റ്റാൾ ചെയ്തു. സൈൻ അപ്പ് ചെയ്ത ശേഷം 10 മിനിറ്റ് സൗജന്യ ചാറ്റ് ലഭിച്ചു.ഏതു പ്രായത്തിൽ വിവാഹം കഴിക്കുമെന്ന് ഞാന്‍ ചോദിച്ചു. മൂന്ന് വർഷത്തിന് ശേഷമെന്നായിരുന്നു ഉത്തരം. പക്ഷേ, ഞാന്‍ വിവാഹിതയാണ് എന്ന് പറഞ്ഞപ്പോൾ അദ്ദേഹം ചാറ്റ് അവസാനിപ്പിച്ചു. ഇപ്പോൾ തനിക്ക് അവസാനത്തെ 5 മിനിറ്റ് സൗജന്യ ഉപയോഗം നഷ്ടപ്പെട്ടെന്നും' യുവതി കുറിച്ചു. യുവതിയുടെ കുറിപ്പ് വൈറലായതോടെ നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത് 

'ഞാനായിരുന്നു ജ്യോതിഷി എങ്കില്‍ നിങ്ങൾ ഒന്നും കൂടി വിവാഹം കഴിക്കുമെന്ന് പറഞ്ഞേനെയെന്ന്' ഒരു കാഴ്ചക്കാരന്‍ എഴുതി. 'അങ്ങനെയെങ്കില്‍ എന്‍റെ വിവാഹ മോചനം എന്ന് സാധ്യമാകുമെന്ന് ചോദിച്ചേനെ' എന്നായിരുന്നു മറ്റൊരാൾ തമാശയായി എഴുതിയത്. അതേസമയം ജ്യോതിഷം വളരെ ആവേശകരമായ ശാസ്ത്രമാണെന്നും അത് ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് അറിയണമെന്നും മറ്റ് ചിലര്‍ അഭിപ്രായപ്പെട്ടു. ഇതോടെ സമൂഹ മാധ്യമ ഉപയോക്താക്കൾ ചേരിതിരിഞ്ഞ് ജ്യോതിഷത്തെ അനുകൂലിച്ചും പ്രതികൂലിച്ചും കുറിപ്പുകളെഴുതി. അതേസമയം ആസ്ട്രോടോക്കിന്‍റെ വൈബ്സൈറ്റ് അനുസരിച്ച് 3000 + വേദ ജ്യോതിഷികൾ, ടാരോട്ട് റീഡർമാർ, സംഖ്യാശാസ്ത്രജ്ഞർ, വാസ്തു വിദഗ്ധരാണ് അവരോടൊപ്പം ജോലി ചെയ്യുന്നത്. തങ്ങളുടെത് വളരെ കൃത്യവും നന്നായി ഗവേഷണം ചെയ്തതുമായ ജ്യോതിഷ ഉള്ളടക്കമാണെന്നും കമ്പനി അവകാശപ്പെടുന്നു.