കനേഡിയയിൽ നിന്നുള്ള ഇറക്കുമതിക്ക് ശനിയാഴ്ച താരിഫ് ചുമത്തുമെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. താരിഫ് പ്ലാനിൽ എണ്ണ ഉൾപ്പെടുത്തണമോ എന്നതിൽ തീരുമാനം ആയിട്ടില്ല. എണ്ണ വിലയുടെ അടിസ്ഥാനത്തിലാകും ഇക്കാര്യത്തിൽ തീരുമാനം എടുക്കുകയെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. എണ്ണയ്ക്ക് ന്യായമായ വിലയാണെങ്കിൽ നികുതി ഏർപ്പെടുത്തില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതിർത്തി കടന്നുള്ള ആളുകളുടെ അനധികൃത ഒഴുക്ക് തടയുന്നതിൽ കാനഡയും മെക്സിക്കോയും പരാജയപ്പെട്ടതിന് മറുപടിയായാണ് തൻ്റെ 25 ശതമാനം താരിഫ് ഭീഷണിയെന്നാണ് ട്രംപ് ആദ്യം മുതൽ തന്നെ പറയുന്നത്. താരിഫുകൾ കാലത്തിനനുസരിച്ച് കൂടുകയോ കുറയുകയോ ചെയ്യാം എന്നും പ്രസിഡൻ്റ് പറഞ്ഞു. കനേഡിയൻ ഉദ്യോഗസ്ഥർ ഇപ്പോഴും വാഷിംഗ്ടണിലെ നിയമനിർമ്മാതാക്കളെ കേന്ദ്രീകരിച്ച് താരിഫ് ഒഴിവാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്.