ബോർഡർ സാറിനെ നിയമിക്കണമെന്ന ആവശ്യവുമായി ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്

By: 600110 On: Jan 31, 2025, 2:14 PM

 

കാനഡയ്ക്ക്  25 ശതമാനം താരിഫ് ചുമത്താനുള്ള ട്രംപിൻ്റെ  ഭീഷണിക്ക് പിന്നാലെ അമേരിക്കയുമായി സഹകരിച്ച് പ്രവർത്തിക്കാൻ ബോർഡർ സ്സാർ എന്ന പദവി സൃഷ്ടിച്ച് ഉന്നതാധികാരമുള്ള ഉദ്യോഗസ്ഥനെ  നിയമിക്കണമെന്ന് ഫെഡറൽ സർക്കാരിനോട് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്. ഫെൻ്റനൈൽ, അനധികൃത കുടിയേറ്റം എന്നിവ തടയാൻ കനേഡിയൻ ബോർഡർ  സ്സാർ, അമേരിക്കൻ ഉദ്യോഗസ്ഥൻ ടോം ഹോമനുമായി ചേർന്ന് പ്രവർത്തിക്കണമെന്ന് ഡാനിയേൽ സ്മിത്ത് ബുധനാഴ്ച  പറഞ്ഞു.  

ഫെഡറൽ സർക്കാർ വാഗ്ദാനം ചെയ്ത 1.3 ബില്യൺ ഡോളറിൻ്റെ അതിർത്തി സുരക്ഷാ പദ്ധതിക്ക് പുറമേ, ഒരു ബോർഡർ സ്സാർ കൂടി ഉണ്ടായിരിക്കുന്നത്  ശനിയാഴ്ച ട്രംപ് ഏർപ്പെടുത്താനിരിക്കുന്ന താരിഫുകൾ ഒഴിവാക്കാൻ സഹായിച്ചേക്കാമെന്നും സ്മിത്ത് പറഞ്ഞു. ആൽബെർട്ടയിലെ  ഉന്നത ഉദ്യോഗസ്ഥനായ പോൾ വിന്നിക്കിനെ ഈ സ്ഥാനത്തേക്ക് പരിഗണിക്കാമെന്ന് സ്മിത്ത് പറഞ്ഞു. സായുധ സേനയിലെ 38 വർഷത്തെ കരിയർ മുതൽ ആൽബർട്ടയുടെ ആരോഗ്യ, മുനിസിപ്പൽ കാര്യങ്ങളുടെ ഡെപ്യൂട്ടി മന്ത്രിയായി വരെ സേവനമനുഷ്ഠിച്ച ദീർഘകാല പ്രവർത്തനപരിചയമുള്ള ബ്യൂറോക്രാറ്റാണ് വിന്നിക്