ഫെബ്രുവരി 27 ന് നടക്കാനിരിക്കുന്ന പ്രവിശ്യാ തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകള്‍ നടത്തിവരികയാണ് അധികൃതര്‍. വോട്ടെടുപ്പിനായി പ്രവിശ്യയിലുടനീളം 124 പ്രാദേശിക വോട്ടിംഗ് ഓഫീസുകളും 7,000 വോട്ടിംഗ് കേന്ദ്രങ്ങളും ഒരുക്കുമെന്ന് ഇലക്ഷന്‍സ് ഒന്റാരിയോ അറിയിച്ചു. 10.8 മില്യണ്‍ വോട്ടര്‍മാരാണ് സമ്മതിദായകവകാശം ഉപയോഗപ്പെടുത്തുക എന്നാണ് കണക്കുകള്‍. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി 50,000ത്തിലധികം ജീവനക്കാരെ നിയമക്കുമെന്ന് ഇലക്ഷന്‍സ് ഒന്റാരിയോ പറയുന്നു. ജീവനക്കാര നിയമിക്കുന്നതിനായി ഈ ആഴ്ച ഇലക്ഷന്‍സ് ഒന്റാരിയോ റിക്രൂട്ട്‌മെന്റ് കാംപെയ്ന്‍ ആരംഭിക്കും.
ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, ടാബുലേറ്റര്‍ ഡെപ്യൂട്ടി റിട്ടേണിംഗ് ഓഫീസര്‍, അഡ്വാന്‍സ് പോള്‍ ടാബുലേറ്റര്‍ ഡെപ്യൂട്ടി റിട്ടേണിംഗ് ഓഫീസര്‍ അടക്കം 14 തസ്തികകളിലേക്കാണ് ജീവനക്കാരെ നിയമിക്കുക.
ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാര്‍ക്ക് മണിക്കൂറിന് 20 ഡോളറും ഏരിയാ മാനേജര്‍മാര്‍ക്കും അഡ്വാന്‍സ് പോള്‍ സൂപ്പര്‍വൈസിംഗ് ഡെപ്യൂട്ടി റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കും മണിക്കൂറിന് 29.50 ഡോളറുമായിരിക്കും ശമ്പളം. തസ്തികകളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും അപേക്ഷിക്കുന്നതിനും താല്‍പ്പര്യമുള്ളവര്‍ ഇലക്ഷന്‍സ് ഒന്റാരിയോ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.