അനധികൃത കുടിയേറ്റക്കാരെ ​ഗ്വാണ്ടനാമോയിൽ അടക്കാൻ ഡോണൾഡ് ട്രംപ്; തടവറ വിപുലീകരിക്കാൻ ഉത്തരവ്

By: 600007 On: Jan 30, 2025, 1:07 PM

 

വാഷിം​ഗ്ടൺ: അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോയിൽ അടയ്ക്കാൻ ഡോണൾഡ് ട്രംപിന്റെ തീരുമാനം. ഗ്വാണ്ടനാമോ തടവറ വിപുലീകരിക്കാൻ ട്രംപ് ഉത്തരവിട്ടു. രേഖകൾ ഇല്ലാത്ത അനധികൃത കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും ഗ്വാണ്ടനാമോയിൽ അടയ്ക്കും. മുപ്പതിനായിരം പേരെ താമസിപ്പിക്കാൻ കഴിയുംവിധം തടവറ വിപുലീകരിക്കാൻ ആണ് ഉത്തരവ്. മുമ്പ് ഭീകരരെ പാർപ്പിച്ചിരുന്ന കുപ്രസിദ്ധ തടവറയാണ് ക്യൂബയോട് ചേർന്നുള്ള ഗ്വാണ്ടനാമോ. ഡോണൾഡ്‌ ട്രംപിന്റേത് അതിക്രൂരമായ തീരുമാനമെന്ന് ആണ് ക്യൂബയുടെ പ്രതികരണം.