ഹൈപ്പോതൈറോയിഡിസത്തിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ തിരിച്ചറിയാം

By: 600007 On: Jan 30, 2025, 1:01 PM

 

തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറുകള്‍ മൂലം രക്തത്തില്‍ തൈറോയിഡ് ഹോര്‍മോണിന്റെ അളവ് വളരെ കുറയുകയോ കൂടുകയോ ചെയ്യാം. തൈറോയ്ഡ് ഹോര്‍മോണിന്‍റെ ഉല്‍പാദനം കൂടുന്നതാണ് ഹൈപ്പര്‍ തൈറോയ്ഡിസം. തൈറോയ്ഡ് ഹോര്‍മോണിന്‍റെ ഉല്‍പാദനം കുറയുന്നത് ഹൈപ്പോതൈറോയ്ഡിസം. 

ഹൈപ്പോതൈറോയിഡിസത്തിന്‍റെ  പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. ശരീരഭാരം കൂടുക

തൈറോയ്‌ഡ് ഹോർമോണുകൾ കുറയുമ്പോള്‍ ശരീരഭാരം കൂടാം. അതിനാല്‍ അകാരണമായി ശരീരഭാരം കൂടുന്നതിനെ നിസാരമായി കാണേണ്ട. 

2. അമിതമായ ക്ഷീണവും തളര്‍ച്ചയും 

ക്ഷീണം പല രോഗങ്ങളുടെയും ലക്ഷണമാണെങ്കിലും, തൈറോയ്‌ഡ് ഹോർമോണുകളുടെ പ്രവർത്തനം കൂടിയാലും കുറഞ്ഞാലും ക്ഷീണം അനുഭവപ്പെടും. തൈറോയ്‌ഡ് ഹോർമോണുകൾ കുറയുമ്പോള്‍ പ്രത്യേകിച്ച് ശരീരത്തിന് ഊര്‍ജ്ജമില്ലാതെയാകാം.

3. വരണ്ട ചര്‍‌മ്മവും തലമുടി കൊഴിച്ചിലും 

തലമുടിയുടെയും ചർമ്മത്തിന്‍റെയും സ്വാഭാവിക ആരോഗ്യത്തിന് തൈറോയ്ഡ് ഹോർമോൺ അനിവാര്യമാണ്. തൈറോയ്‌ഡ് ഹോർമോണുകൾ കുറയുമ്പോള്‍ തലമുടി കൊഴിച്ചില്‍ ഉണ്ടാകാനും ചര്‍മ്മം വരണ്ടതാകാനും കാരണമാകും. 

4. എപ്പോഴും തണുപ്പ് അനുഭവപ്പെടുക 

തൈറോയ്‌ഡ് ഹോർമോണുകൾ കുറയുമ്പോള്‍ ശരീര താപനില കുറയുന്നു. ഇത് മൂലം ഹൈപ്പോതൈറോയിഡിസമുള്ളവര്‍ തണുത്ത കാലാവസ്ഥയോട് കൂടുതൽ സെൻസിറ്റീവാകാം. 

5. വിഷാദവും മൂഡ് സ്വിം​ഗ്സും 

കുറഞ്ഞ തൈറോയ്ഡ് ഹോർമോണിൻ്റെ അളവ് തലച്ചോറിൻ്റെ പ്രവർത്തനത്തെ ബാധിക്കും. ഇത് വിഷാദം, ഉത്കണ്ഠ, ക്ഷോഭം, മെമ്മറി പ്രശ്നങ്ങൾ എന്നിവയുടെ ലക്ഷണങ്ങളിലേക്ക് നയിക്കുന്നു.

6. മലബന്ധവും ദഹന പ്രശ്നങ്ങളും 

ദീർഘകാലമായുള്ള മലബന്ധം, വയറിളക്കം, അനിയന്ത്രിതമായ ശോധന, മറ്റ് ദഹന പ്രശ്നങ്ങളൊക്കെ ഹൈപ്പോതൈറോയിഡിസം മൂലവും ഉണ്ടാകാം.