അമേരിക്കൻ താരിഫുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

By: 600110 On: Jan 30, 2025, 12:44 PM

കാനഡയ്ക്കും മെക്സിക്കോയ്ക്കും എതിരെ വരും ദിവസങ്ങളിൽ അമേരിക്ക ചുമത്തിയേക്കാവുന്ന താരിഫുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ട്-ഘട്ടമായാണ് താരിഫുകൾ പ്രഖ്യാപിച്ചേക്കുക.  വസന്തകാലത്ത് വീണ്ടും താരിഫുകൾ കൂട്ടാനും സാധ്യതയുണ്ട്. 

താരിഫ് ചുമത്തുന്നതിൽ നിന്ന് അമേരിക്കയെ പിന്തിരിപ്പിക്കാനുള്ള  കനേഡിയൻ ഉദ്യോഗസ്ഥരുടെ ശ്രമങ്ങൾക്കിടെ ആണ് താരിഫ് സംബനധിച്ച പുതിയ വാർത്തകൾ പുറത്ത് വരുന്നത്. ഫെൻ്റനൈൽ പ്രതിസന്ധിയെ നേരിടാനുള്ള അടിയന്തര നടപടിയാണ് ഒന്നാം ഘട്ടം. മയക്കുമരുന്ന് കാനഡയിൽ നിന്ന് കൂടുതലായി ഉൽപ്പാദിപ്പിച്ച് അമേരിക്കയിലേക്ക് എത്തുന്നു എന്നാണ് യു എസ് പക്ഷം. കാനഡയുടെ അതിർത്തി അടച്ച് ഫെൻ്റാനിൽ  രാജ്യത്തേക്ക് വരുന്നത് അവസാനിപ്പിക്കുകയാണ് ആദ്യ ലക്ഷ്യമെന്ന്  യു എസ് പറയുന്നു. യുഎസിലേക്ക് പ്രവേശിക്കുന്ന നിയമവിരുദ്ധ മയക്കുമരുന്നുകളുടെ ഒരു ശതമാനം മാത്രമാണ്  വടക്കൻ അതിർത്തിയിൽ നിന്ന് വരുന്നത്. എന്നാൽ കാനഡയിൽ മയക്കുമരുന്ന് ഉൽപ്പാദനം വർദ്ധിക്കുന്നതിലും അന്താരാഷ്ട്ര കുറ്റവാളികളുടെ കള്ളപ്പണം വെളുപ്പിക്കൽ പ്രവർത്തനങ്ങൾ തടയുന്നതിൽ കനേഡിയൻ നിയമപാലകർ പരാജയപ്പെട്ടതിലും യുഎസ് ഉദ്യോഗസ്ഥർ ആശങ്കാകുലരാണെന്നാണ് റിപ്പോർട്ട്.