ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയാകാൻ ഇന്ത്യൻ വംശജയായ റൂബി ധല്ലയും രംഗത്ത്

By: 600110 On: Jan 30, 2025, 8:49 AM

 

ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയാകാൻ ഇന്ത്യൻ വംശജയും വ്യവസായിയും മോഡലുമായ റൂബി ധല്ലയും രംഗത്ത്.  സമൂഹ്യപ്രവർത്തക കൂടിയായ റൂബി ചെറിയ പ്രായം മുതൽ തന്നെ ലിബറൽ പാർട്ടിയിൽ സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ്.2004 മുതൽ 2011 വരെ പാർലമെൻ്റ് അംഗമായിരുന്നു റൂബി . കനേഡയിൻ പാർലമെൻ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ സിഖ് വനിതകൂടിയാണ് ഇവർ. 

പ്രധാനമന്ത്രി പദത്തിൽ എത്തുകയാണെങ്കിൽ ചെയ്യാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചും റൂബിക്ക് കൃത്യമായ ധാരണയുണ്ട്. ഉയർന്ന നികുതി, വിലവർധന തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രാധാന്യം നൽകുമെന്നും യുവ സംരഭകർക്ക് എല്ലാ വിധ പിന്തുണയും നൽകുമെന്നും റൂബി ധല്ല പറയുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായുള്ള സൗഹൃദവും വാണിജ്യ പങ്കാളിത്തവും മെച്ചപ്പെടുത്താനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും റൂബി കൂട്ടിച്ചേർത്തു.

പഞ്ചാബിൽനിന്ന് കാനഡയിലെ വിന്നിപെഗിലേക്ക് കുടിയേറിയ സിഖ് കുടുംബമാണ് റൂബിയുടേത്. ഓപ്പറേഷൻ ബ്ലൂസ്റ്റാറിൻ്റെ പശ്ചാത്തലത്തിൽ പത്താം വയസ്സിൽ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്ക് കത്തെഴുതിയാണ് റൂബി ധല്ല പ്രശസ്തയാകുന്നത്. കത്തിന് ഇന്ദിര ഗാന്ധി മറുപടിയെഴുതുകയും ചെയ്തു. ഇന്ത്യയിലേക്ക് വരുമ്പോൾ  നേരിൽ കാണാൻ  ക്ഷണിക്കുകയും ചെയ്തു. എന്നാൽ റൂബി  ഇന്ത്യയിലെത്തുന്നതിന് മുൻപ് ഇന്ദിര ഗാന്ധി കൊല്ലപ്പെടുകയായിരുന്നു