കാനഡയ്ക്കെതിരായ തീരുവ സംബന്ധിച്ച തീരുമാനം ഫെബ്രുവരി ഒന്നിന് ഉണ്ടായേക്കുമെന്ന് ഡൊണാൾഡ് ട്രംപിൻ്റെ പ്രസ് സെക്രട്ടറി

By: 600110 On: Jan 29, 2025, 4:06 PM

കാനഡയ്ക്ക് മേൽ അധിക തീരുവ ചുമത്താനുള്ള നീക്കം, ഇപ്പോഴും അമേരിക്കൻ പ്രസിഡൻ്റ്  ഡൊണാൾഡ് ട്രംപിൻ്റെ സജീവ പരിഗണനയിൽ ഉണ്ടെന്ന് ട്രംപിൻ്റെ പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ട്രംപുമായി സംസാരിച്ചിരുന്നതായി കരോലിൻ ലെവിറ്റ് പറഞ്ഞു. ഫെബ്രുവരി ഒന്നിന് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായേക്കുമെന്നും കരോലിൻ ലെവിറ്റ് പറഞ്ഞു.

ട്രംപ് അധിക തീരുവ ചുമത്തിയാൽ അതിന് മറുപടിയായി കടുത്ത തീരുമാനം എടുക്കാനാണ് കാനഡയുടെയും തീരുമാനം. എന്നാൽ അത് ഇരു രാജ്യങ്ങളെയും ബാധിക്കുമെന്നതിനാൽ പരമാവധി ഒഴിവാക്കാൻ കനേഡിയൻ അധികൃതർ ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇതിനു പുറമെ ട്രംപ് തീരുവ പ്രഖ്യാപിച്ചാൽ, അത് ബാധിച്ചേക്കാവുന്ന വ്യവസായങ്ങളെയും മേഖലകളെയും സംരക്ഷിക്കാൻ സഹായ പാക്കേജും പരിഗണനയിലുണ്ട്. എല്ലാ പ്രവിശ്യകളും ഇത് സംബന്ധിച്ച് നടപടികൾ സ്വീകരിക്കുന്നുണ്ട്. ഇതിൽ പലതിനും പാർലമെൻ്റിൻ്റെ അനുമതി അനിവാര്യമാണ്. പക്ഷെ മാർച്ച് 24ന്  ശേഷം മാത്രമാണ് പാർലമെൻ്റ് ചേരുക.