ഒൻ്റാരിയോയിൽ ഫെബ്രുവരി 27ന് പൊതുതെരഞ്ഞെടുപ്പ്

By: 600110 On: Jan 29, 2025, 3:36 PM

 

ഒൻ്റാരിയോയിൽ ഫെബ്രുവരി 27ന് പൊതുതെരഞ്ഞെടുപ്പ്. ഒരു വർഷത്തെ കാലാവധി ബാക്കിയിരിക്കെയാണ് നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 2026 ജൂണിലായിരുന്നു ശരിക്കും തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. 

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് കാനഡയ്ക്കെതിരെ തീരുവ ചുമത്തുമെന്ന് വ്യക്തമാക്കിയിരിക്കെ ഒരു പുതിയ ജനവിധി അനിവാര്യമാണെന്ന് ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ട്രംപിൻ്റെ ഭീഷണി നടപ്പായാൽ ഒൻ്റാരിയോയി വാഹന വ്യവസായത്തെ അടക്കം അത് ദോഷകരമായി ബാധിക്കും. തുടർന്നുണ്ടാകുന്ന തൊഴിൽ നഷ്ടം അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ലക്ഷക്കണക്കിന് ഡോളർ ചെലവഴിക്കേണ്ടിയും വരും. ഈ പശ്ചാത്തലത്തിലാണ് പുതിയ ജനവിധി തേടുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ട്രംപിൻ്റെ നടപടികളെന്തായാലും അത് നേരിടാൻ വ്യക്തമായ പദ്ധതിയുണ്ടെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇക്കാര്യങ്ങൾ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.