വടക്കൻ ഗാസയിലേക്ക്‌ 3 ലക്ഷംപേർ മടങ്ങി; പുനരധിവാസം വന്‍ വെല്ലുവിളി

By: 600007 On: Jan 29, 2025, 1:58 PM

 

ഗാസ സിറ്റി : വെടിനിർത്തൽ നിലവിൽവന്നതിനെ തുടർന്ന്‌ മൂന്നുലക്ഷത്തിലധികം പേർ തെക്കൻ ഗാസയിൽനിന്ന്‌ വടക്കൻ ഗാസയിലേക്ക്‌ തിരിച്ചെത്തിയതായി റിപ്പോർട്ട്‌. ഇസ്രയേൽ ആക്രമണത്തിൽ തരിപ്പണമായ പ്രദേശത്ത്‌ ഇവരുടെ പുനരധിവാസം വന്‍ വെല്ലുവിളിയാണ്. രണ്ടുദിവസത്തിൽ 48 മൃതദേഹങ്ങൾ ഗാസയില്‍നിന്ന്‌ ലഭിച്ചു. തെക്കൻ ഗാസയിൽനിന്ന്‌ ലഭിച്ചു. തെക്കൻ ഗാസയിൽ റഫയ്‌ക്ക്‌ സമീപം റെഡ്‌ ക്രെസന്റ്‌ ആംബുലൻസിനുനേരെ ഇസ്രയേൽ സൈന്യം വെടിയുതിര്‍ത്തു. ഗാസയിൽ നിയന്ത്രിതമായ അളവിൽ പാചകവാതകം ലഭ്യമാക്കുമെന്ന്‌ അധികൃതർ അറിയിച്ചു. ജോർദാനിൽനിന്ന്‌ മുനമ്പിലേക്ക്‌ സഹായം എത്തിത്തുടങ്ങി. ​ഗാസയില്‍ വെടിനിര്‍ത്തിയെങ്കിലും വെസ്റ്റ്‌ ബാങ്കിൽ ഇസ്രയേൽ സൈനികനീക്കം തുടരുകയാണ്‌.