ഗ്വാള്‍ഫില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായ രണ്ട് ആണ്‍കുട്ടികള്‍ സഹപാഠികളായ പെണ്‍കുട്ടികളുടെ വ്യാജ നഗ്ന ചിത്രങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാം ഉപയോഗിച്ച് നിര്‍മിച്ചതായി പോലീസ് കണ്ടെത്തി. വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ ഇവരുടെ കൈവശമുണ്ടെന്ന് സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ജനുവരി 13ന് സ്‌കൂളിലെത്തി പരിശോധന നടത്തിയ പോലീസ് വിദ്യാര്‍ത്ഥികളുടെ പക്കല്‍ നിന്നും വ്യാജ ചിത്രങ്ങള്‍ കണ്ടെത്തി. ഇവ എഐ ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന് വിദ്യാര്‍ത്ഥികളും മൊഴി നല്‍കിയിട്ടുണ്ട്.
അഞ്ച് വിദ്യാര്‍ത്ഥിനികളുടെ വ്യാജ നഗ്ന ചിത്രങ്ങളാണ് 15 വയസ് പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ചത്. ഇതിനായി വിദ്യാര്‍ത്ഥിനികളുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലുള്ള ചിത്രങ്ങളാണ് ആണ്‍കുട്ടികള്‍ ഉപയോഗിച്ചതെന്നും പോലീസ് വെളിപ്പെടുത്തി.
തങ്ങളുടെ പ്രവൃത്തിയില്‍ പശ്ചാത്തപിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പോലീസിനോട് പറഞ്ഞ സ്ഥിതിക്ക് കേസില്‍ കുറ്റം ചുമത്തേണ്ടതില്ലെന്ന് തീരുമാനിച്ചതായി പോലീസ് പറഞ്ഞു.