കാല്‍ഗറിയില്‍ ഫ്‌ളൂറൈഡേറ്റഡ് ജലം വീണ്ടും ലഭ്യമാക്കുമെന്ന് സൂചന. ഇതിന്റെ ഭാഗമായി നഗരത്തിലെ ജലശുദ്ധീകരണ പ്ലാന്റുകളില്‍ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് അവസാനത്തോടെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സിറ്റി അറിയിച്ചു. 2011 ലാണ് വിതരണം ചെയ്യുന്ന വെള്ളത്തില്‍ നിന്ന് ഫ്‌ളൂറൈഡ് നീക്കം ചെയ്യാന്‍ കൗണ്‍സില്‍ തീരുമാനിച്ചത്.
2021 ല്‍ നടത്തിയ ഹിതപരിശോധനയില്‍ കാല്‍ഗറിയിലെ 62 ശതമാനം പേരും ഫ്‌ളൂറൈഡ് വീണ്ടും ചേര്‍ക്കുന്നതിനെ അനുകൂലിച്ചു. ഇത് തുടര്‍ന്ന് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് വീണ്ടും ഫ്‌ളൂറൈഡ് ചേര്‍ക്കാമെന്ന തീരുമാനത്തിലെത്തിയത്. ഫ്‌ളൂറൈഡ് വീണ്ടും ചേര്‍ക്കുന്നതിനുള്ള ചെലവ് 28 മില്യണ്‍ ഡോളറാണെന്നാണ് റിപ്പോര്‍ട്ട്.