കാൽഗറിയിലും എഡ്മൻ്റണിലും തണുപ്പ് രൂക്ഷമായേക്കുമെന്ന് എൻവയേൺമെൻ്റൽ ആൻ്റ് ക്ലൈമറ്റ് ചേഞ്ച് കാനഡ. കാൽഗറിയിൽ പകൽ 12 ഡിഗ്രിയും രാത്രിയിൽ മൈനസ് 17 ഡിഗ്രിയും അനുഭവപ്പെട്ടേക്കാമെന്നാണ് റിപ്പോർട്ട്. ഈ ആഴ്‌ച എഡ്‌മണ്ടണിൽ തണുപ്പ് വീണ്ടും കൂടുമെന്നും പ്രവചനമുണ്ട്. താപനില 34 ഡിഗ്രി സെൽഷ്യസ് കുറയും. ഇന്നും നാളെയുമായിരിക്കും താരതമ്യേന ചൂട് കൂടുതലുള്ള ദിവസങ്ങൾ.അഞ്ച് ഡിഗ്രിക്കും ആറ് ഡിഗ്രിക്കും ഇടയിലായിരിക്കും ഇന്നും നാളെയും താപനില.
ഫെബ്രുവരി 1-ഓടെ ഉയർന്ന താപനില 5-6 ഡിഗ്രി സെൽഷ്യസിൽ നിന്ന് മൈനസ് 19 ഡിഗ്രി സെൽഷ്യസാകും. താഴ്ന്ന താപനില മൈനല് 28 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും കാലാവസ്ഥ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ഫെബ്രുവരി രണ്ടിന് പകൽ സമയത്ത് പോലും താപനില മൈനസ് 25 ഡിഗ്രി വരെ താഴ്ന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്