കാനഡയിൽ ഈ വർഷം വാടകനിരക്ക് കുറയാൻ സാധ്യത

By: 600110 On: Jan 28, 2025, 2:40 PM

 

കാനഡയിൽ വാടക നിരക്കിൽ, ഈ വർഷം  ചെറിയ ആശ്വാസത്തിന് സാധ്യത. 2025-ൽ കൂടുതൽ വീടുകൾ ലഭ്യമാകുന്നതോടെ വാടക വർദ്ധിക്കാൻ സാധ്യതയില്ലെന്ന വിലയിരുത്തലിലാണ് വിദഗ്ധർ. ഇതിൻ്റെ ഫലമായി പല സ്ഥലങ്ങളിലും വാടകയിൽ കുറവ് രേഖപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. 

COVID-19 മഹാമാരിക്ക് ശേഷം കാനഡയിൽ വാടക കുത്തനെ ഉയർന്നിരുന്നു. 2022-ൽ 12.1 ശതമാനവും 2023-ൽ 8.6 ശതമാനവുമാണ് വർദ്ധിച്ചത്. എന്നാൽ കഴിഞ്ഞ വർഷം അവസാനത്തോടെ വാടക 3.2 ശതമാനം കുറഞ്ഞ് ദേശീയ ശരാശരിയായ 2109 ഡോളറിലേക്കെത്തി. ഇത് 17 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്.  അതേ സമയം വീട്ടുടമകൾ   വാടകക്കാരെ ആകർഷിക്കാൻ കൂടുതൽ ആകർഷകമായ വാഗ്ദാനങ്ങളും നൽകുന്നുണ്ട്. സാമ്പത്തിക വെല്ലുവിളികളും ഒപ്പം   ആളുകളുടെ കൊഴിഞ്ഞു പോക്കും വീടുകളുടെ  ഡിമാൻഡ് കുറച്ചിട്ടുണ്ട്. ഇമ്മിഗ്രേഷൻ കുറയ്ക്കാനുള്ള സർക്കാർ തീരുമാനം ജനസംഖ്യയിലും പ്രതിഫലിച്ച് തുടങ്ങിയിട്ടുണ്ട്.  ഇതിന് പുറമെ പരിശ നിരക്ക് കുറഞ്ഞതോടെ വായ്പയെടുത്ത് പുതിയ വീട് വാങ്ങുന്നവരുടെ എണ്ണവും കൂടിയതും ത് വാടക കുറയാൻ കാരണമായിട്ടുണ്ട്.