കനേഡിയൻ സ്വദേശിനി ഇന്ത്യയിലെ ഡബോലിം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്സിൽ. 51 കാരിയായ ടിന ലെവിസിൻ്റെ ബാഗിൽ സിആർ പി എഫ് ഉദ്യോഗസ്ഥർ ജി പി എസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് അറസ്റ്റു ചെയ്തത്.
ടെലിമെഡിസിൻ നഴ്‌സ് പ്രാക്ടീഷണറും, അൾട്രാ മാരത്തൺ ഓട്ടക്കാരിയുമാണ് ലെവിസ്. ഡിസംബർ 5 ന് കേരളത്തിലേക്കുള്ള വിമാന യാത്രയ്ക്ക് മുന്നോടിയായി ഉള്ള സുരക്ഷാ പരിശോധനയ്ക്ക് ഇടെയാണ് ജി പി എസ് കണ്ടെത്തിയത്. ഗോവയിൽ ഗാർമിൻ റീച്ച് മിനി ജി പി എസ് നിയമപ്രകാരം നിരോധിച്ചിരിക്കുന്നതായി അറിഞ്ഞിരുന്നില്ല എന്ന് ലെവിസ് പറഞ്ഞു. വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ ലെവിസിനെ ലോക്കൽ പോലീസിന് കൈമാറി. ടിന ലെവിസിനെ ജയിലിലേക്ക് അയച്ചില്ല. പകരം കോടതി വിധിക്കുന്ന പിഴ ശിക്ഷ നൽകിയാൽ പാസ്പോർട്ട് കൈപ്പറ്റി തിരികെ യാത്ര ചെയ്യാനാകും.