പ്രധാനമന്ത്രി പദത്തില്‍ നിന്നും പടിയിറങ്ങാന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തീരുമാനിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മൂത്തമകന്‍ സംഗീത മേഖലയിലാണ് ചുവടുറപ്പിക്കുന്നത്. പിതാവിനെ പോലെ രാഷ്ട്രീയ മേഖല തിരഞ്ഞെടുക്കാതെ ഗാനരംഗത്തേക്ക് കളംമാറ്റി പിടിക്കാനുള്ള സേവ്യര്‍ ജെയിംസ് ട്രൂഡോ എന്ന പതിനേഴുകാരന്റെ സ്വപ്‌നങ്ങളാണ് പൂവണിയാന്‍ പോകുന്നത്.
ഫെബ്രുവരി 21 ന് സേവ്യര്‍ ജെയിംസ് ട്രൂഡോ തന്റെ ആദ്യ ഒറിജിനല്‍ R&B സോംഗ് പുറത്തിറക്കുകയാണ്. എന്താണ് തന്റെ സംഗീതശൈലിയില്‍ നിന്ന് ആരാധകര്‍ക്ക് പ്രതീക്ഷിക്കാവുന്നതെന്ന് സംബന്ധിച്ച് ചെറിയൊരു സൂചനയും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ജെയിംസ് ട്രൂഡോ നല്‍കിയിട്ടുണ്ട്.