ബ്രിട്ടീഷ് കൊളംബിയയിലെ കാലാവസ്ഥാ പ്രവർത്തകനും പാക്കിസ്ഥാൻ പൗരനുമായ സൈൻ ഹഖിനെ നാടുകടത്തി. തൻ്റെ നാടുകടത്തൽ തടയാൻ പൊതുസുരക്ഷാ മന്ത്രിയോ ഇമിഗ്രേഷൻ മന്ത്രിയോ അവസാന നിമിഷം ഇടപെടുമെന്ന് പ്രതീക്ഷിച്ചതായി സൈൻ ഹഖും, കനേഡിയൻ സ്വദേശിയായ ഭാര്യയും പറഞ്ഞു.
2023ൽ പാരിസ്ഥിതിക പ്രശ്നവുമായി ബന്ധപ്പെട്ട് മെട്രോ വാൻകൂവർ റോഡുകൾ തടഞ്ഞ് പ്രതിഷേധിച്ചതിനാണ് ഹഖിനെ നാടുകടത്തിയത്. ഹഖ് കുറ്റസമ്മതം നടത്തിയിരുന്നു. എന്നാൽ പ്രതിഷേധത്തിന് പിന്നിൽ ദുരുദ്ദേശം ഇല്ലായിരുന്നുവെന്നും ഹഖ് പറയുന്നു. ഹഖിനോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ സമീപഭാവിയിൽ പാകിസ്ഥാനിലേക്ക് പോകുമെന്ന് ഹഖിൻ്റെ ഭാര്യ സോഫിയ പാപ്പ് പറഞ്ഞു. എന്നാൽ കാനഡയിലേക്ക് മടങ്ങാൻ ഇവർ ആഗ്രഹിക്കുന്നുവെന്നും മാനുഷിക പരിഗണന വെച്ച് ഒരു രാജ്യത്തിന് പുറത്തുള്ള സ്പൗസൽ സ്പോൺസർഷിപ്പിന് അപേക്ഷിക്കുമെന്നും സോഫിയ വ്യക്തമാക്കി. ഇതിൻ്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ വർഷങ്ങളെടുക്കുമെന്നും ഹഖ് പ്രതികരിച്ചു. തന്നെ നാടുകടത്തിയ നടപടി അധാർമ്മികമാണന്നും ഹഖ് ആരോപിച്ചു