മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ ആവശ്യപ്പെട്ട് ആല്‍ബെര്‍ട്ടയിലുടനീളം റാലി നടത്തി നഴ്‌സുമാര്‍ 

By: 600002 On: Jan 27, 2025, 11:41 AM

 

 


മികച്ച തൊഴില്‍ സാഹചര്യം, തൊഴിലിടങ്ങളിലുള്ള ആദരം എന്നിവ ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്‌സസ് ഓഫ് ആല്‍ബെര്‍ട്ട(യുഎന്‍എ)യുടെ നേതൃത്വത്തില്‍ നഗരങ്ങളിലുടനീളം നഴ്‌സുമാര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. കാല്‍ഗറിയിലും എഡ്മന്റണിലുമായി നൂറുകണക്കിന് നഴ്‌സുമാരാണ് റാലിയില്‍ പങ്കെടുത്തത്. 

കുറഞ്ഞ വേതനം, ജീവനക്കാരുടെ കുറവ്, ആരോഗ്യസേവനങ്ങളിലെ വെട്ടിക്കുറവ് എന്നീ വിഷയങ്ങളിലും പ്രതിഷേധം പ്രകടിപ്പിച്ചു. നഴ്‌സുമാരുടെ യൂണിയനും ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസും തമ്മില്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടയിലാണ് നഴ്‌സുമാര്‍ റാലികള്‍ നടത്തിയത്.

യുഎന്‍എയിലെ 30,000 ത്തിലധികം അംഗങ്ങള്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ കരാറില്ലാതെയാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം അവസാനം ഓഫര്‍ നല്‍കിയെങ്കിലും അത് നഴ്‌സുമാര്‍ നിരസിച്ചു. തുടര്‍ന്ന് ഈ ആഴ്ചയാണ് മധ്യസ്ഥ ചര്‍ച്ച പുനരാരംഭിച്ചത്. കൂടുതല്‍ നഴ്‌സുമാരെ ആല്‍ബെര്‍ട്ടയിലേക്ക് വരാന്‍ പ്രോത്സാഹിപ്പിക്കുന്നതിന് ന്യായമായ കരാര്‍ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് അസോസിയേഷന്‍ പ്രസിഡന്റ് മാരി-തെരേസ് മഗൗ പറഞ്ഞു.