പൂനെയിൽ ആശങ്കയായി ഗില്ലൻ ബാരി സിൻഡ്രോം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 100 കവിഞ്ഞു

By: 600007 On: Jan 27, 2025, 6:06 AM

 

 

 

മുംബൈ: പൂനെയിൽ ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) എന്ന അപൂര്‍വരോഗബാധിതരുടെ എണ്ണം വർധിച്ചു വരികയാണ്. രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 100 കവിഞ്ഞു. 26 പേര്‍ വെന്‍റിലേറ്ററിലാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ സാഹതര്യത്തില്‍ രോഗികള്‍ക്ക് സര്‍ക്കാര്‍ സൗജന്യ ചികിത്സയും പ്രഖ്യാപിച്ചു.


നിലവില്‍ 68 സ്ത്രീകളും 33 പുരുഷന്‍മാരുമാണ് രോഗലക്ഷണങ്ങളുമായി വിവിധ ആശുപത്രികളില്‍  ചികിത്സയിലുള്ളത്. സോലാപ്പുരിൽ ഗില്ലൻ ബാരി സിൻഡ്രോം സംശയിക്കുന്ന ഒരാൾ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതോടെ മരണം രണ്ടായി. രോഗം കൂടുതല്‍ ആളുകളിലേക്ക് പടരാന്‍ തുടങ്ങിയതോടെ ആരോഗ്യവകുപ്പ് റാപ്പിഡ് റെസ്‌പോൺസ് ടീമിനെയും രൂപീകരിച്ചു. രോഗികളുടെ എണ്ണം കൂടുതലുള്ള സ്ഥലങ്ങളിൽ  സംഘം പരിശോധന ആരംഭിക്കുകയും ചെയ്തു.