യുക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ ശ്രമം; പുട്ടിനുമായി ഉടൻ കൂടിക്കാഴ്ചയെന്ന് ട്രംപ്

By: 600007 On: Jan 26, 2025, 2:26 PM

 

വാഷിങ്ടണ്‍: യുക്രൈന്‌-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിനുമായി ഉടന്‍ സംസാരിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചര്‍ച്ചകള്‍ക്ക് റഷ്യ തയ്യാറാണെന്ന് പുട്ടിന്‍ അറിയിച്ചതിന് പിന്നാലെയാണ് വ്യക്തത വരുത്തി ട്രംപ് രം​ഗത്തെത്തിയത്. 'യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലെന്‍സ്‌കിയുമായി സംസാരിച്ചു.

വിഷയത്തിൽ യുക്രൈൻ സമാധാനം ആഗ്രഹിക്കുന്നു. യുദ്ധം അവസാനിപ്പിക്കാൻ സെലൻസ്കി ആ​ഗ്രഹിക്കുന്നു. പുട്ടിനും ഇതേ ആ​ഗ്രഹമുണ്ടാകുമെന്നാണ് താൻ കരുതുന്നതെന്നും ട്രംപ് പറഞ്ഞു. പ്രസിഡന്റായി അധികാരത്തിലേറിയതിന് പിന്നാലെയാണ് ട്രംപ് ചർച്ചകൾക്ക് തുടക്കമിട്ടത്. സമവായ ചർച്ചകൾക്ക് റഷ്യ തയ്യാറായില്ലെങ്കിൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ദിവസം യുക്രൈനുള്ള സാമ്പത്തിക സഹായം റദ്ദാക്കാനും ട്രംപ് തീരുമാനിച്ചു.