വിദേശ രാജ്യങ്ങൾക്കുളള ധനസഹായം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മരവിപ്പിച്ചു. ഇസ്രയേലിനുള്ള പ്രതിരോധ സഹായം ഒഴികെ മറ്റെല്ലാ രാജ്യങ്ങൾക്കുമുള്ള സഹായങ്ങളാണ് 90 ദിവസത്തേക്ക് മരവിപ്പിച്ച് ഉത്തരവിറക്കിയത്. വിവിധ രാജ്യങ്ങൾക്ക് നൽകുന്ന വികസന സഹായം, ദരിദ്ര രാജ്യങ്ങൾക്കുള്ള സന്നദ്ധ സഹായം, സഖ്യരാജ്യങ്ങൾക്ക് നൽകുന്ന സൈനിക സഹായം എന്നിവ അടക്കം എല്ലാം മരവിപ്പിച്ചിട്ടുണ്ട്.