1897 ന് ശേഷം ഈ ജനുവരിയില്‍ വാന്‍കുവറിലെ മൂന്നാമത്തെ ഏറ്റവും വരണ്ട കാലാവസ്ഥയാണെന്ന് എണ്‍വയോണ്‍മെന്റ് കാനഡ. ജനുവരി 20 ന് ഏറ്റവും വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. അളവ് കണക്കാക്കുന്ന തരത്തിലുള്ള മഴ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് എണ്‍വയോണ്‍മെന്റ് കാനഡ പറയുന്നു. അബോട്ട്‌സ്‌ഫോര്‍ഡിനെ സംബന്ധിച്ചിടത്തോളം 1945 ന് ശേഷമുള്ള മൂന്നാമത്തെ വരണ്ട ജനുവരിയാണിത്.
വാന്‍കുവറിലെ വരണ്ട കാലാവസ്ഥ കുറഞ്ഞത് അടുത്തയാഴ്ച പകുതി വരെ തുടരുമെന്നും ഏജന്‍സി പറയുന്നു. ബീസിയില്‍ ജനുവരി മാസം ഭൂരിഭാഗവും ഉയര്‍ന്ന മര്‍ദ്ദമാണ്. ഈ ഉയര്‍ന്ന മര്‍ദ്ദം സ്റ്റോം ട്രാക്കുകളെ വ്യതിചലിപ്പിക്കുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷക ലിസ എര്‍വെന്‍ പറഞ്ഞു. അടുത്തയാഴ്ച ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം.