കാനഡയില്‍ സ്പ്രിംഗ് സീസണ്‍ വൈകി എത്തുമെന്ന് ഫാര്‍മേഴ്‌സ് അല്‍മനാക് പ്രവചനം

By: 600002 On: Jan 25, 2025, 11:50 AM

 

 

കാനഡയില്‍ സ്പ്രിംഗ് സീസണ്‍ വൈകിയെത്തുമെന്ന് ഫാര്‍മേഴ്‌സ് അല്‍മനാക്കിന്റെ പ്രവചനം. മാര്‍ച്ച് 20 നാണ് സ്പ്രിംഗ് സീസണ്‍ ആരംഭിക്കുക എന്നാണ് പ്രവചനം. സ്പ്രിംഗ് സീസണ്‍ സാവധാനത്തിലാണ് ആരംഭിക്കുക. ഗ്രേറ്റ് ലേക്‌സ്, ക്യുബെക്ക്, മാരിടൈംസ് എന്നിവടങ്ങളില്‍ ശീതകാലാവസ്ഥ നിലനില്‍ക്കുമ്പോഴായിരിക്കും വസന്തകാലം എത്തിച്ചേരുന്നത്. 

അറ്റ്‌ലാന്റിക് കാനഡയിലുടനീളം മഴയും മഞ്ഞുവീഴ്ചയും കൊണ്ടുവരുന്ന അസാധാരണമായ ശീതകാല കൊടുങ്കാറ്റ് ഏപ്രില്‍ ആദ്യവാരം പ്രവചിക്കപ്പെടുന്നു. ഏപ്രില്‍ ആദ്യ വാരം പ്രയറികളിലുടനീളം അതിതീവ്ര കാലാവസ്ഥയായിരിക്കും ഉണ്ടാവുക. ജൂണ്‍ മാസത്തില്‍ പോലും പ്രത്യേകിച്ച് ബ്രിട്ടീഷ് കൊളംബിയയില്‍ താപനില കുറവായിരിക്കുമെന്നുമാണ് പ്രവചനം.