കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നത് കാനഡയുടെ ജിഡിപി നിരക്കിന് തിരിച്ചടിയാകുമെന്ന് റിപ്പോർട്ട്

By: 600110 On: Jan 24, 2025, 1:27 PM

 

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാനുള്ള കാനഡയുടെ പദ്ധതി രാജ്യത്തിൻ്റെ  ജിഡിപി നിരക്കിന് തിരിച്ചടിയാകുമെന്ന് റിപ്പോർട്ട്. 2027-ഓടെ രാജ്യത്തിൻ്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ 1.7 ശതമാനം ഇടിവിന് കാരണമാകുമെന്ന് പാർലമെൻ്ററി ബഡ്ജറ്റ് ഓഫീസറുടെ(PBO) റിപ്പോർട്ടിലുണ്ട്. 

ഫെഡറൽ ഗവൺമെൻ്റ് കഴിഞ്ഞ ആഴ്ചയിൽ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം  അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തെ ജനസംഖ്യയിൽ 3.2 ശതമാനം അല്ലെങ്കിൽ 1.4 ദശലക്ഷം ആളുകളെ വെട്ടിക്കുറയ്ക്കുമെന്ന് പറയുന്നു. 50 വർഷത്തിനുള്ളിൽ കാനഡയിലെ ജനസംഖ്യ 80 ദശലക്ഷത്തിലെത്തുമെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ ഈ ആഴ്ച റിപ്പോർട്ട് ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് PBO റിപ്പോർട്ട് വരുന്നത്. കുടിയേറ്റ വർദ്ധനവ്  ജനസംഖ്യാ വളർച്ചയുടെ പ്രധാന പ്രേരകമായെന്ന് റിപ്പോർട്ടിൽ പറയുന്നു. കുടിയേറ്റത്തിൻ്റെ തോത് കുറയ്ക്കാനുള്ള ഫെഡറൽ ഗവൺമെൻ്റിൻ്റെ പുതിയ ലക്ഷ്യം 2027-ൽ  യഥാർത്ഥ ജിഡിപിയിൽ കുറവുണ്ടാക്കുമെന്നും PBO റിപ്പോർട്ടിലുണ്ട്. കുടിയേറ്റം കുറയുന്നതോടെ തൊഴിൽ സമയത്തിലും 1.3 ബില്യൻ മണിക്കൂറിൻ്റെ കുറവുണ്ടാകും. ഇത് ആത്യന്തികമായി ജിഡിപിയെയും ബാധിക്കും. 2024 മൂന്നാം പാദത്തിൽ യഥാർത്ഥ മൊത്ത ആഭ്യന്തര ഉൽപ്പാദനം ഒരു ശതമാനം വർധിച്ചതായി സ്റ്റാറ്റ്കാൻ്റെ ഏറ്റവും പുതിയ റിപ്പോർട്ട് പറയുന്നു.