ടാറ്റൂ ചെയ്യുന്നതിനിടെ ബ്രസീലിയൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

By: 600007 On: Jan 24, 2025, 5:53 AM

 

ബ്രസീലിയ: ടാറ്റൂ ചെയ്യുന്നതിനിടെ പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു. ബ്രസീലിയൻ ഓട്ടോ ഇൻഫ്ലുവൻസറായ റിക്കാർഡോ ഗോഡോയ് എന്നയാളാണ് ടാറ്റൂ ചെയ്യുന്നതിനിടെ ഹൃദയാഘാതം കാരണം മരിച്ചത്. 45 വയസായിരുന്നു.

റിക്കാർഡോ ഗോഡോയ്ക്ക് തൻ്റെ മുതുകിൽ ടാറ്റൂ ചെയ്യുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. അദ്ദേഹത്തിന് ടാറ്റൂ ചെയ്യുന്നതിനായുള്ള നടപടിക്രമങ്ങളുടെ തുടക്കത്തിൽ തന്നെ ഹൃദ്രോഗത്തിൻ്റെ ലക്ഷണങ്ങൾ കണ്ടിരുന്നതായാണ് റിപ്പോർട്ട്. ടാറ്റൂ ചെയ്യുന്നതിന് മുന്നോടിയായി അദ്ദേഹത്തിന് ജനറൽ അനസ്തേഷ്യ നൽകിയിരുന്നു. ഇതിന് പിന്നാലെ ഹൃദയാഘാതം സംഭവിച്ചതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഹൃദയാഘാതം സംഭവിച്ചതിന് പിന്നാലെ വേ​ഗത്തിൽ പരിശോധനകൾ നടത്തിയെന്നും ഒരു കാർഡിയോളജിസ്റ്റിന്റെ സഹായം തേടിയിരുന്നവെന്നും സ്റ്റുഡിയോ ഉടമയെ ഉദ്ധരിച്ച് ഡെയ്ലി മെയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.