ആല്‍ബെര്‍ട്ട എന്‍ഡിപിയെ നയിച്ച് ആറ് മാസം പിന്നിട്ട നഹീദ് നെന്‍ഷിയെ എഡ്മന്റണ്‍-സ്ട്രാത്‌കോണ ഉപതെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു. പാര്‍ട്ടിയുടെ മുന്‍ നേതാവ് റേച്ചല്‍ നോട്ട്‌ലിക്ക് പകരക്കാരനായാണ് ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിപി നോമിനിയായി നെന്‍ഷിയെ നാമനിര്‍ദ്ദേശം ചെയ്തത്. എല്ലായ്‌പ്പോഴും ജനങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരില്‍ തൃപ്തിപ്പെടേണ്ടതില്ലെന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത്‌കൊണ്ട് നെന്‍ഷി പറഞ്ഞു.
മികച്ച ഭരണം കാഴ്ചവെക്കുക എന്നത് സാധ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഔദ്യോഗിക പ്രതിപക്ഷത്തെ നയിക്കുന്നതിന് മുമ്പ്, നെന്‍ഷി കാല്‍ഗറിയില്‍ 11 വര്‍ഷം മേയറായി സേവനമനുഷ്ഠിച്ചാണ് രാഷ്ട്രീയ ജീവിതത്തിലേക്ക് കടന്നത്. കൂടുതല്‍ സമയം, ഇവിടെ ചെലവഴിക്കുമെന്നും പ്രാദേശിക പ്രശ്‌നങ്ങള്‍ പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതുസുരക്ഷയുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ മറ്റ് പ്രവിശ്യകളേക്കാള്‍ എഡ്മന്റണില്‍ കൂടുതല്‍ ദൃശ്യമാണെന്നും ഇതിനൊരു പരിഹാരം ആവശ്യമാണെന്നും നെന്‍ഷി പറഞ്ഞു.
പുതിയ ഡെമോക്രാറ്റുകള്‍ക്ക് എഡ്മന്റണ്‍-സ്ട്രാത്‌കോണ സുരക്ഷിത സീറ്റായാണ് കണക്കാക്കപ്പെടുന്നത്. 2023 ല്‍ 79 ശതമാനം വോട്ട് നേടിയാണ് നോട്ട്‌ലി വിജയിച്ചത്.