കാനഡയിൽ തീവ്രവാദം വളരുന്നുണ്ടെങ്കിലും ഭീഷണിയുടെ തോത് കുറച്ചു നിർത്താൻ രാജ്യത്തിന് കഴിയുന്നുണ്ടെന്നും റിപ്പോർട്ട്. ആക്രമണ പരമ്പരയുണ്ടായെങ്കിലും തീവ്രവാദ പ്രവർത്തനങ്ങളെ തുടക്കത്തിൽ തന്നെ തടയാൻ സാധിച്ചിട്ടുണ്ടെന്ന് കനേഡിയൻ സെക്യൂരിറ്റി ഇൻ്റലിജൻസ് സർവീസ് വ്യക്തമാക്കി. നിലവിൽ തീവ്രവാദ ഭീഷണി ഉയർന്ന നിലയിൽ അല്ലെന്നും കനേഡിയൻ സെക്യൂരിറ്റി ഇൻ്റലിജൻസ് സർവീസ് പറഞ്ഞു.
ശക്തമായ നിരീക്ഷണ സംവിധാനങ്ങളുണ്ടെങ്കിലും തീവ്രവാദ ആക്രമണ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ട്.ഇതിന് പിന്നിൽ കൂടുതലും ISIS ആണെന്നും സിഎസ്ഐഎസ് വ്യക്തമാക്കുന്നു. കഴിഞ്ഞ ദശകങ്ങളെ അപേക്ഷിച്ച് തീവ്രവാദ ഭീഷണി ഉയർന്നിട്ടുണ്ട്. സമീപ വർഷങ്ങളിൽ അതിൻ്റെ തോത് കൂടിയിട്ടുണ്ടെന്നും എന്നാൽ അത് തടഞ്ഞു നിർത്തിൽ സാധിച്ചിട്ടുണ്ടെന്നും CSIS പറഞ്ഞു. കഴിഞ്ഞ ആറ് മാസത്തിനിടെ രണ്ട് തീവ്രവാദ ആക്രമണങ്ങൾ ആർസിഎംപി തടഞ്ഞിരുന്നു. 2023 ൽ കാൽഗരിയിലും ഒട്ടാവയിലും ഐഎസുമായി ബന്ധപ്പെട്ട ഉണ്ടായ ബോംബ് ഭീഷണിയും തകർക്കാൻ RCMP ക്ക് സാധിച്ചിരുന്നു. ക്യൂവിലെ ഒറംസ്‌ടൗണിൽ ISIS ഗൂഢാലോചനയിൽ പ്രതിയെന്ന് സംശയിക്കുന്ന മുഹമ്മദ് ഷാസെബ് ഖാനെ അറസ്റ്റ് ചെയ്യുകയും ഇയാളുടെ വാഹനം RCMP വാഹനം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.