ഇതാണ് പഴയ മസ്‌ക്; 9 വര്‍ഷം മുമ്പ് ഡിലീറ്റ് ചെയ്ത ഫോട്ടോ വീണ്ടും വൈറല്‍

By: 600007 On: Jan 23, 2025, 6:09 AM

 

കാലിഫോര്‍ണിയ: 'ഇലോണ്‍ മസ്‌ക് 9 വര്‍ഷം മുമ്പ് എന്നന്നേക്കുമായി ഇന്‍റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്ത ഫോട്ടോ' എന്ന ക്യാപ്ഷനോടെ പ്രചരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് ടെസ്‌ല തലവൻ. മസ്‌കിന്‍റെ സ്ഥിര രൂപവും ഭാവവുമില്ലാത്ത ചിത്രം ഈ ഒമ്പത് വർഷം മുൻപുള്ളതാണെന്നാണ് ക്യാപ്ഷനിൽ പറയുന്നത്. നിലവിൽ ചിത്രം നിരവധി ട്രോളുകൾക്കും ചർച്ചകൾക്കും ഇടയാക്കിയിട്ടുണ്ട്.

മെറ്റാലിക് ബട്ടണുകൾ കൊണ്ട് അലങ്കരിച്ച കറുത്ത ജാക്കറ്റും പതിവിലും നീട്ടി വളർത്തിയ തലമുടിയുമുള്ള ഇലോണ്‍ മസ്കാണ് ചിത്രത്തിലുള്ളത്. ഇത്രയും കാലം കഴിഞ്ഞുവെന്ന് വിശ്വസിക്കാനാവുന്നില്ല എന്നാണ് എക്സിൽ ഫോട്ടോ ഷെയർ ചെയ്തുകൊണ്ട് മസ്ക് കുറിച്ചിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 18.2 ദശലക്ഷത്തിലധികം വ്യൂകളും 192കെ റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.