സ്കാർബറോയിലെ ട്രാഫിക് പരിശോധയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ വലിച്ചിഴച്ച ആളെ തിരഞ്ഞ് പൊലീസ്.

By: 600110 On: Jan 22, 2025, 4:47 PM

 

സ്കാർബറോയിലെ ട്രാഫിക് പരിശോധയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ വലിച്ചിഴച്ച ആളെ തിരഞ്ഞ് പൊലീസ്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം. സ്കാർബറോയിലെ ട്രാഫിക് സ്റ്റോപ്പിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ 37 കാരൻ ഒരു ഉദ്യോഗസ്ഥനെ വലിച്ചിഴച്ചക്കുകയായിരുന്നു. ഇയാൾക്കായി ടൊറൻ്റോ പോലീസ് തിരച്ചിൽ നടത്തുകയാണ്. 

ഒരു സ്‌കൂളിനടുത്ത് ട്രാഫിക് നിയമങ്ങൾ ലംഘിച്ച് വാഹനം നിർത്താതെ ഓടിച്ച് പോയതിനാണ് കറുത്ത ബിഎംഡബ്ല്യു കാറിൽ എത്തിയ യുവാവിനെ പൊലീസ് തടഞ്ഞു നിർത്തിയത്.  തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിടിക്കുന്നതിനിടെയാണ് പൊലിസ് ഉദ്യോഗസ്ഥാനെ ഇയാൾ വലിച്ചിഴച്ചത്. ഉദ്യോഗസ്ഥർ പരിക്കുകളോടെ ചികിത്സയിലാണ്. ടൊറൻ്റോ സ്വദേശിയായ ജെറോം മോർഗൻ എന്നയാളാണ് സംഭവത്തിന് ഉത്തരവാദി എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്.ലോറൻസ് അവന്യൂവിൽ വച്ചാണ് ഇയാളുടെ വാഹനം അവസാനമായി കണ്ടത്.വിവരം ലഭിക്കുന്നവർ 416-808-4100 എന്ന നമ്പറിൽ അറിയിക്കാൻ നിർദ്ദേശമുണ്ട്.