2074ടെ കാനഡയിലെ ജനസംഖ്യ 59 ദശലക്ഷം കവിയുമെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ

By: 600110 On: Jan 22, 2025, 10:58 AM

2074ടെ കാനഡയിലെ ജനസംഖ്യ 59 ദശലക്ഷം കവിയുമെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ. COVID-19 പാൻഡെമിക്, കുറഞ്ഞ ഫെർട്ടിലിറ്റി - ഇമ്മിഗ്രേഷൻ ലെവലുകൾ തുടങ്ങിയ ഘടകങ്ങൾ കൂടി കണക്കിലെടുത്താണ് 2024 നും 2074 നും ഇടയിലുള്ള കാലയളവിലെ പുതുക്കിയ ജനസംഖ്യാ പ്രവചനങ്ങൾ ഏജൻസി പുറത്തുവിട്ടത്. 

സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കനുസരിച്ച് 2024ൽ കാനഡയിലെ ജനസംഖ്യ 40.3 മില്യനായിരുന്നു. അൻപത് വർഷത്തിനകം ഇത് പരമാവധി 80.8 മില്യനായോ കുറഞ്ഞത് 45.2 മില്യനായോ ഉയരുമെന്നാണ് കണ്ടെത്തൽ.  കഴിഞ്ഞ ഏതാനും വർഷങ്ങളായി കാനഡയുടെ ജനസംഖ്യയിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. 2023ലായിരുന്നു 1950കൾക്ക് ശേഷം കാനഡയിൽ ഏറ്റവും കൂടുതൽ ജനസംഖ്യാ വർധന രേഖപ്പെടുത്തിയത്. കുടിയേറ്റക്കാരുടെയും സ്ഥിരതാമസക്കാരുടെയും എണ്ണത്തിൽ കുറവ് വരുത്താനുള്ള ഫെഡറൽ സർക്കാരിൻ്റെ തീരുമാനം ജനസംഖ്യ വരും വർഷങ്ങളിൽ കുറയാനിടയാക്കും. കുടിയേറ്റമാണ് ജനസംഖ്യാവർധനയിലെ നിർണ്ണായക ഘടകമെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ടിലുണ്ട്.പ്രായമേറിയവരുടെ എണ്ണം കൂടുന്നു എന്നാണ് റിപ്പോർട്ടിലെ മറ്റൊരു കണ്ടെത്തൽ.