കാനഡയില്‍ സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് വര്‍ധിപ്പിച്ച് നെറ്റ്ഫ്‌ളിക്‌സ്  

By: 600002 On: Jan 22, 2025, 9:43 AM


കാനഡ ഉള്‍പ്പെടെ നിരവധി വിപണികളില്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് സേവനമായ നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് വര്‍ധിപ്പിച്ചു. ജനുവരി 21 ചൊവ്വാഴ്ച മുതല്‍ പുതിയ നിരക്ക് നിലവില്‍ വന്നു. കാനഡയില്‍ പരസ്യങ്ങളോടെയുള്ള സ്റ്റാന്‍ഡേര്‍ഡ് പ്ലാന്‍ 5.99 ഡോളറില്‍ നിന്നും 7.99 ഡോളറാക്കി ഉയര്‍ത്തി. സ്റ്റാന്‍ഡേര്‍ഡ്(no ads, HD-supported)  പ്ലാന്‍ 16.49 ഡോളറില്‍ നിന്നും 18.99 ഡോളറായും പ്രീമിയം പ്ലാന്‍(no ads, 4K-supported) 20.99 ഡോളറില്‍ നിന്നും 23,99 ഡോളറായും വര്‍ധിപ്പിച്ചു. 

കൂടുതല്‍ മെച്ചപ്പെട്ട ഉള്ളടക്കം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിനും ടിവി പരിപാടികള്‍ക്കും സിനിമകള്‍ക്കും ഗെയിമുകള്‍ക്കും വേണ്ടി നിക്ഷേപം നടത്താനുമാണ് നിരക്ക് വര്‍ധിപ്പിക്കുന്നതെന്നാണ് നെറ്റ്ഫ്‌ളിക്‌സിന്റെ 2024 നാലാം പാദ ഏണിംഗ്‌സ് റിപ്പോര്‍ട്ടില്‍ നിരക്ക് വര്‍ധനവിന് കാരണമായി പറയുന്നത്. അമേരിക്ക, പോര്‍ച്ചുഗല്‍, അര്‍ജന്റീന എന്നിവടങ്ങളിലെ മിക്ക പ്ലാനുകളിലും നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.

കാനഡയില്‍ കമ്പനി അവസാനമായി നിരക്ക് വര്‍ധിപ്പിച്ചത് 2022 ജനുവരിയിലായിരുന്നു. ആ വര്‍ഷം രണ്ടാമത്തെ വര്‍ധനവായിരുന്നു അത്. അന്ന് പ്രീമിയം പ്ലാനിന്റെ ഏറ്റവും കൂടിയ നിരക്ക് 20.99 ഡോളറായി ഉയര്‍ന്നു.