എയര്‍ കാനഡ വിമാനത്തില്‍ സീറ്റ് മാറണമെങ്കില്‍ ഇനിമുതല്‍ യാത്രക്കാര്‍ക്ക് അധിക തുക നല്‍കേണ്ടി വരും. എയര്‍ലൈനിന്റെ പുതിയ നയം അനുസരിച്ച്, ജനുവരി 21 ചൊവ്വാഴ്ച മുതല്‍ പുതിയ അടിസ്ഥാന നിരക്കില്‍ തങ്ങളുടെ സീറ്റുകള്‍ മുന്‍കൂട്ടി തെരഞ്ഞെടുക്കുന്നതിന് ഫീസ് നല്‍കാത്ത യാത്രക്കാര്‍ക്ക് ചെക്ക്-ഇന്‍ സമയത്ത് കോംപ്ലിമെന്ററി സീറ്റ് അസൈന്‍മെന്റ് ഉള്‍പ്പെടുത്തും. ചെക്ക്-ഇന്‍ ചെയ്യുമ്പോള്‍ നിശ്ചയിച്ച സീറ്റില്‍ നിന്ന് മാറി മറ്റൊരു സീറ്റ് തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ ആ മാറ്റത്തിന് പണം നല്‍കേണ്ടി വരുമെന്ന് എയര്‍ കാനഡ പ്രസ്താവനയില്‍ അറിയിക്കുന്നു.
കുടുംബത്തോടൊപ്പമോ അസിസ്റ്റന്റ് ആവശ്യമുള്ള യാത്രക്കാരോ ആണ് വിമാനത്തില്‍ യാത്ര ചെയ്യുന്നതെങ്കില്‍ നിലവിലെ നിയമം അനുസരിച്ച് ഇവരെ ഒരുമിച്ച് ഇരുത്താന്‍ എയര്‍ലൈന്‍ പ്രതിജ്ഞാബദ്ധമാണെന്നും സഹയാത്രികര്‍ക്ക് ഒരുമിച്ച് ഇരിക്കാനാണ് എയര്‍ലൈന്‍ മുന്‍ഗണന നല്‍ക്കുന്നതെന്നും എയര്‍ കാനഡ വ്യക്തമാക്കി. പുതിയ നിരക്ക് കഴിഞ്ഞ ഏപ്രിലില്‍ നടപ്പിലാക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ യാത്രക്കാരുടെ ഭാഗത്ത് നിന്നും നിരവധി വിമര്‍ശനങ്ങളും പരാതികളും ഉയര്‍ന്നതോടെ ഒഴിവാക്കുകയായിരുന്നു.