അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇമ്മിഗ്രേഷൻ റെഫ്യൂജീസ്, ആൻ്റ് സിറ്റിസൻഷിപ്പ് കാനഡയിലെ (IRCC) 3,300 പേർക്ക് തൊഴിൽ നഷ്ടമാകുമെന്ന് ഫെഡറൽ ഇമിഗ്രേഷൻ വകുപ്പ്. ഇക്കാര്യം IRCC സ്ഥിരീകരിക്കുകയും ചെയ്തു.
തൊഴിൽ വെട്ടിക്കുറയ്ക്കൽ സംബന്ധിച്ച് ജനുവരി 20 തിങ്കളാഴ്ച എല്ലാ ജീവനക്കാർക്കും അറിയിപ്പ് നൽകിയതായി ഐആർസിസി അറിയിച്ചു. തൊഴിൽ വെട്ടിക്കുറക്കാനുള്ള നീക്കം IRCC യുടെ എല്ലാ മേഖലകളെയും ബാധിച്ചേക്കും. IRCCയുടെ കാനഡയിലും വിദേശത്തുമുള്ള എല്ലാ ശാഖകളെയും തീരുമാനം ബാധിക്കുമെന്നും അവർ പ്രസ്താവനയിൽ പറയുന്നു. ഇമിഗ്രേഷൻ വെട്ടിക്കുറയ്ക്കാനുള്ള സർക്കാർ തീരുമാനത്തിൻ്റെ പശ്ചാത്തലത്തിലാണ് IRCCയിലെ ജീവനക്കാരുടെ എണ്ണത്തിലും കുറവ് വരുത്തുന്നത്. പബ്ലിക് സർവീസ് അലയൻസ് ഓഫ് കാനഡയും (പിഎസ്എസി) കാനഡ എംപ്ലോയ്‌മെൻ്റ് ആൻഡ് ഇമിഗ്രേഷൻ യൂണിയനും എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.