പ്രവിശ്യയില്‍ ഷോര്‍ട്ട്-ടേം റെന്റല്‍ രജിസ്ട്രി ആരംഭിക്കുന്നതായി ബീസി സര്‍ക്കാര്‍ 

By: 600002 On: Jan 21, 2025, 11:03 AM

 

 

പ്രവിശ്യയില്‍ ഹ്രസ്വകാല വാടക രജിസ്ട്രി ആരംഭിക്കുന്നതായി ബ്രിട്ടീഷ് കൊളംബിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. Airbnb, Vrbo എന്നിവ പോലുള്ള പ്ലാറ്റ്‌ഫോമുകളിലെ ലിസ്റ്റിംഗ്, പ്രിന്‍സിപ്പല്‍-റെസിഡന്‍സ് റിക്വയര്‍മെന്റിനൊപ്പം പ്രദേശങ്ങള്‍ക്ക് പുറത്ത് പ്രവര്‍ത്തിക്കുന്ന ഹോസ്റ്റുകള്‍ ഉള്‍പ്പെടെ ബീസിയില്‍ പ്രവര്‍ത്തിക്കുന്ന ഏത് ഷോര്‍ട്ട്-ടേം റെന്റലും രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. രജിസ്റ്റര്‍ ചെയ്യുന്നതിന് ഹോസ്റ്റുകള്‍ ഒരു ഓണ്‍ലൈന്‍ അപേക്ഷാ ഫോം പൂരിപ്പിക്കേണ്ടതുണ്ട്. 

2025 മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന എല്ലാ ഓണ്‍ലൈന്‍ ലിസ്റ്റിംഗുകളിലും പ്രദര്‍ശിപ്പിക്കേണ്ട പ്രൊവിന്‍ഷ്യല്‍ രജിസ്‌ട്രേഷന്‍ നമ്പറും ഹോസ്റ്റിന് ലഭിക്കും. നിയമം പാലിക്കാത്തവരുടെ ലിസ്റ്റിംഗ് 2025 ജൂണ്‍ 1 മുതല്‍ നീക്കം ചെയ്യപ്പെടും. 

ആളുകള്‍ക്ക് കൂടുതല്‍ ലോംഗ്-ടേം വീടുകള്‍ നല്‍കുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണിതെന്ന് ഹൗസിംഗ് മിനിസ്റ്റര്‍ രവി കഹ്ലോണ്‍ പറഞ്ഞു. നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഹോസ്റ്റുകള്‍ക്ക് നിയമപരമായി തന്നെ പ്രവര്‍ത്തിക്കാനും അതിഥികളെ സ്വാഗതം ചെയ്യാനും സാധിക്കും. നിയമങ്ങള്‍ ലംഘിക്കുന്ന ഊഹക്കച്ചവടക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും അവരുടെ പ്രവര്‍ത്തിക്ക് തിരിച്ചടി നല്‍കാനും ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

ഫെബ്രുവരി 28 നകം രജിസ്റ്റര്‍ ചെയ്താല്‍ ഹോസ്റ്റുകള്‍ക്ക് 50 ശതമാനം ഡിസ്‌കൗണ്ടും മാര്‍ച്ച് 31 നകം രജിസ്റ്റര്‍ ചെയ്താല്‍ 25 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.