യുകെയിലേക്ക് പ്രവേശിക്കുന്നതിനോ യുകെ വഴി യാത്ര ചെയ്യുന്നതിനോ ഇനിമുതല്‍ കനേഡിയന്‍ പൗരന്മാര്‍ക്ക് ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍( eTA) അത്യാവശ്യമാണ്. 2025 ജനുവരി 8 ന് ആരംഭിച്ച ഈ പുതിയ ആവശ്യകത യുകെയുടെ പുതുക്കിയ എന്‍ട്രി റെഗുലേഷന്റെ ഭാഗമാണ്. കാനഡ കൂടാതെ, യുഎസ്, ഓസ്‌ട്രേലിയ മറ്റ് യൂറോപ്യന്‍ ഇതര രാജ്യങ്ങള്‍ എന്നിവടങ്ങളിലുള്ളവര്‍ക്ക് ഇടിഎ ആവശ്യമാണ്. മുമ്പ്, കനേഡിയന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് ആറ് മാസം വരെയുള്ള ഹ്രസ്വകാല സന്ദര്‍ശനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതിയില്ലാതെ യുകെയിലേക്ക് പോകാമായിരുന്നു.
ആറ് മാസത്തില്‍ താഴെയുള്ള കാലത്ത്, വിനോദസഞ്ചാരത്തിനും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സന്ദര്‍ശിക്കുന്നതിനോ പഠനത്തിനോ ബിസിനസ്സിനോ വേണ്ടി യുകെ സന്ദര്‍ശിക്കുന്ന എല്ലാ കനേഡിയന്‍ പൗരന്മാര്‍ക്കും ഈ പുതിയ മാറ്റം ബാധകമാണ്. അപേക്ഷിക്കുന്നതിന് നിലവില്‍ 17.50 കനേഡിയന്‍ ഡോളറാണ് ചെലവ്. ഈ ഫീസ് നോണ്‍-റീഫണ്ടബിളാണ്. കനേഡിയന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ 90 ദിവസത്തില്‍ താഴെയുള്ള കാലയളവില്‍ യാത്ര ചെയ്യുകയാണെങ്കില്‍, പ്രവേശിക്കുന്നതിന് സാധുവായ പാസ്‌പോര്‍ട്ട് മാത്രമേ ആവശ്യമുള്ളൂ.
ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ https://www.canada.ca/en/immigration-refugees-citizenship/services/visit-canada/eta.html എന്ന ലിങ്ക് സന്ദര്‍ശിക്കുക.