വർഷം മുഴുവനും ക്രിക്കറ്റ് പരിശീലനത്തിനുള്ള സൗകര്യവുമായി കാൽഗറിയിൽ പുതിയ ക്രിക്കറ്റ് അക്കാദമി പ്രവർത്തനം തുടങ്ങി. അക്കാദമിയുടെ ഉദ്ഘാടനം കാൽഗറിയിലെ ക്രിക്കറ്റ് ആരാധകർ ആഘോഷമാക്കി. ഫ്യൂച്ചർ ക്രിക്കറ്റ് സ്റ്റാർസ് അക്കാദമിയാണ് ക്രിക്കറ്റ് പരിശീലനത്തിനുളള ആധുനിക സൌകര്യങ്ങളുമായി തുറന്ന് പ്രവർത്തനം ആരംഭിച്ചത്. 38th അവന്യൂ NE-ൽ സ്ഥിതി ചെയ്യുന്ന അക്കാദമി വളർന്നുവരുന്ന കളിക്കാർക്ക് മികച്ച പരിശീലനത്തിനുള്ള എല്ലാ സൌകര്യങ്ങളും ഉറപ്പാക്കുന്നുണ്ട്.
ഇത് വരെ കുട്ടികൾക്കും യുവാക്കൾക്കും മികച്ച പരിശീലന സൌകര്യങ്ങൾ കുറവായിരുന്നു എന്ന് അക്കാദമിയുടെ സ്ഥാപകനായ ഹംസ താരിഖ് പറഞ്ഞു. ഇത് മനസ്സിലാക്കി
കായിക അവസരങ്ങൾ മെച്ചപ്പെടുത്തുക, അച്ചടക്കം, കായികക്ഷമത, മാനസികാവസ്ഥ എന്നിവ വളർത്തിയെടുക്കുക എന്നതാണ് പുതിയ അക്കാദമിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഹംസ താരിഖ് പറഞ്ഞു. വർഷം മുഴുവനും പരിശീലനം നേടാനുള്ള സ്ഥലം യുവ കായികതാരങ്ങൾക്ക് വിലമതിക്കാനാവാത്തതാണെന്നും മാലിക് പറഞ്ഞു. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ അക്കാദമിയിൽ പരിശീലനത്തിന് സൗകര്യമുണ്ട്. അക്കാദമിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വെബ് സൈറ്റ് സന്ദർശിക്കാവുന്നതാണ്. https://futurecricketstars.ca/