61 പേർക്ക് സാൽമണെല്ല വൈറസ് ബാധ, മിനി പേസ്ട്രികൾ തിരിച്ചുവിളിച്ച് കാനഡ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി

By: 600110 On: Jan 20, 2025, 3:26 PM

 

കാനഡയിലെ അഞ്ച് പ്രവിശ്യകളിലായി 61 പേരിൽ  സാൽമണെല്ല വൈറസ് ബാധ കണ്ടെത്തി. ഇതേ തുടർന്ന് സ്വീറ്റ് ക്രീം ബ്രാൻഡിലുള്ള പേസ്ട്രികൾ തിരിച്ചു വിളിച്ചു. കാനഡ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസിയുടേതാണ് നടപടി. ബ്രിട്ടീഷ് കൊളംബിയ, ഒൻ്റാരിയോ, ക്യൂബെക്, ന്യൂ ബ്രൺസ്വിക് എന്നിവിടങ്ങളിലാണ് വൈറസ് ബാധ കണ്ടെത്തിയിട്ടുള്ളത്. 17 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുമുണ്ട്. ഒരു മൂന്ന് വയസ്സുകാരനിലും രോഗബാധ കണ്ടെത്തിയിട്ടുണ്ട്. 

തിരിച്ചു വിളിക്കപ്പെട്ട വിഭാഗത്തിലുള്ള പേസ്ട്രികൾ കൈവശമുള്ളവർ അത് നശിപ്പിക്കുയോ , അല്ലെങ്കിൽ വാങ്ങിയ കടകളിൽ തന്നെ തിരിച്ചേല്പിക്കുകയോ ചെയ്യണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വൈറസ് ബാധിതരിൽ ഭൂരിഭാഗം പേരും ചികിൽസ കൂടാതെ തന്നെ ഏതാനും ദിവസങ്ങൾക്കകം രോഗവിമുക്തരാകും. എന്നാൽ ചിലർക്ക് ആശുപത്രിവാസം വേണ്ടി വന്നേക്കാം. പ്രായമേറിയവരിലും കുട്ടികളിലും ഗർഭിണികളിലുമാണ് രോഗം കൂടുതൽ വഷളാകാൻ സാധ്യതയുള്ളത്. പനി, ഛർദ്ദിൽ, വയറിളക്കം, വയറുവേദന, തലവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.